- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതയായ മേഘ്നയ്ക്കും ചിരഞ്ജീവി സർജയ്ക്കും ഇന്ന് ഹൈന്ദവ ആചാര പ്രകാരം വീണ്ടും മാംഗല്യം; ആരാധകരും നിരവധി താരങ്ങളും പങ്കെടുത്ത ചടങ്ങിന് വേദിയയായത് ബംഗളൂരു പാലസ് ഗ്രൗണ്ട്; ചിത്രങ്ങൾ കാണാം
ബംഗളൂരു: ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹിതയായ നടി മേഘ്‌നാ രാജിന്റെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടന്നു. ഏപ്രിൽ 30നാണ് നടിയും കന്നഡ നടൻ ചിരഞ്ജീവി സർജയയുമായുള്ള വിവാഹം ക്രൈസ്തവ ആചാര ക്രാരം കോറമംഗല സെന്റ് ആന്റണീസ് പള്ളിയിൽ നടന്നത്. ഇന്നാണ് ഹൈന്ദവ ആചാര പ്രകാരം വിവാഹത്തിന് സമയം കണ്ടെത്തിയതും അത് പാലസ് ഗ്രൗണ്ടിൽവച്ച് നടത്തിയതും. മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയയുമായുള്ള മേഘ്‌നയുടെ ദീർഘകാല പ്രണമാണ് ഇപ്പോൾ സഫലമായത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സ
ബംഗളൂരു: ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹിതയായ നടി മേഘ്‌നാ രാജിന്റെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് നടന്നു. ഏപ്രിൽ 30നാണ് നടിയും കന്നഡ നടൻ ചിരഞ്ജീവി സർജയയുമായുള്ള വിവാഹം ക്രൈസ്തവ ആചാര ക്രാരം കോറമംഗല സെന്റ് ആന്റണീസ് പള്ളിയിൽ നടന്നത്. ഇന്നാണ് ഹൈന്ദവ ആചാര പ്രകാരം വിവാഹത്തിന് സമയം കണ്ടെത്തിയതും അത് പാലസ് ഗ്രൗണ്ടിൽവച്ച് നടത്തിയതും.
മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയയുമായുള്ള മേഘ്‌നയുടെ ദീർഘകാല പ്രണമാണ് ഇപ്പോൾ സഫലമായത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഇന്ന് പരമ്പരാഗത ഹൈന്ദവ വേഷത്തിൽ പട്ടുസാരിയണിഞ്ഞ് പൂചൂടിയെത്തിയ മേഘ്‌നയെ തലപ്പാവണിഞ്ഞ് കസവുവേഷത്തിലെത്തിയ ചിരഞ്ജീവി താലിചാർത്തി. നിരവധി താരങ്ങളും സന്നിഹിതരായിരുന്നു.
യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിൽ അരേങ്ങറിയത്. തുടർന്ന് നിരവധി മറ്റു ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.