- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഓഗസ്റ്റ് 20ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐപിസി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ന്യൂയോർക്ക് ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് 7 മണിക്ക് ഐപിസി, ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഇട്ടി എബ്രഹാം ഉദ്ഘാടനം ചെയ്യും. ദിവസവും പകൽ 9:30 മുതൽ 12:30 വരെ ഉപവാസ പ്രാർത്ഥനയും, വൈകിട്ട് 7 മുതൽ 9:30 വരെ ഉണർവ്വ് യോഗങ്ങളും ഉണ്ടായിരിക്കും. ഓഗസ്റ്റ് 27ന് ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകൾക്കു സമാപനമാകും. വ്യക്തിഗതമായും, കുടുംബബന്ധങ്ങളിലും, സഭാ-സാമൂഹ്യ ജീവിതത്തിലും വന്ന് ഭവിച്ചിരിക്കുന്ന, ആത്മീയ- സാന്മാർഗ്ഗിക- ധാർമിക തകർച്ചയിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനും ഏവരും ആത്മീയ മൂല്യങ്ങളിലേക്ക് മടങ്ങി വരുന്നതിനും ഉള്ളതായ ആത്മീയ ആലോചനകളും, സന്ദേശങ്ങ ളും, വിടുതലിൻ സാക്ഷ്യങ്ങളും ഈ ദിവസങ്ങളിൽ മുഴങ്ങി കേൾ ക്കും. സഭാ സംഘടനാ വ്യതാസം കൂടാതെ ദൈവസന്നിധിയിൽ ഇരുന്നു ആത്മീയ അനുഗ്രഹങ്ങളും, നന്മകളും പ്രാപിക്കുവാൻ ഏവർക്കും ഇതൊരു നല്
ന്യൂയോർക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐപിസി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ന്യൂയോർക്ക് ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് 7 മണിക്ക് ഐപിസി, ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഇട്ടി എബ്രഹാം ഉദ്ഘാടനം ചെയ്യും. ദിവസവും പകൽ 9:30 മുതൽ 12:30 വരെ ഉപവാസ പ്രാർത്ഥനയും, വൈകിട്ട് 7 മുതൽ 9:30 വരെ ഉണർവ്വ് യോഗങ്ങളും ഉണ്ടായിരിക്കും. ഓഗസ്റ്റ് 27ന് ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകൾക്കു സമാപനമാകും.
വ്യക്തിഗതമായും, കുടുംബബന്ധങ്ങളിലും, സഭാ-സാമൂഹ്യ ജീവിതത്തിലും വന്ന് ഭവിച്ചിരിക്കുന്ന, ആത്മീയ- സാന്മാർഗ്ഗിക- ധാർമിക തകർച്ചയിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനും ഏവരും ആത്മീയ മൂല്യങ്ങളിലേക്ക് മടങ്ങി വരുന്നതിനും ഉള്ളതായ ആത്മീയ ആലോചനകളും, സന്ദേശങ്ങ ളും, വിടുതലിൻ സാക്ഷ്യങ്ങളും ഈ ദിവസങ്ങളിൽ മുഴങ്ങി കേൾ ക്കും. സഭാ സംഘടനാ വ്യതാസം കൂടാതെ ദൈവസന്നിധിയിൽ ഇരുന്നു ആത്മീയ അനുഗ്രഹങ്ങളും, നന്മകളും പ്രാപിക്കുവാൻ ഏവർക്കും ഇതൊരു നല്ല അവസരമാണ്.
ഈ ആത്മീയ സംഗമത്തിൽ പ്രസിദ്ധ സുവിശേഷകൻ പി ഐ എബ്രഹാം (കാനം അച്ഛൻ), പാസ്റ്റർമാരായ അനീഷ് ഏലപ്പാറ (കേരളം), സുനു വര്ഗീസ് (പഞ്ചാബ്), ജോർജ് മോനച്ചൻ (കോലാപ്പുർ) സാബു ജോർജ് (ബാംഗ്ലൂർ), എം എ. ജോൺ (തിരുവനന്തപുരം) എന്നിവർക്കൊപ്പം ഡോക്ടർ. ജോമോൻ ജോർജ്ജ്, ഡോക്ടർ. ബാബു തോമസ്, സിസ്റ്റർ മേരി ജോൺ തുടങ്ങി നിരവധി കർത്തൃദാസീ-ദാസന്മാർ വിവിധ മീറ്റിംഗുകളിൽ ശുശ്രുഷിക്കും, രക്ഷാമാർഗം മിനിസ്ട്രി കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡോക്ടർ. ബാബു തോമസ്-516 248 9598, പാസ്റ്റർ. ജോയി തോമസ്-516 884 1120, ബ്രദർ. റെനി വർഗീസ് - 347 869 1689 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.