- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ ഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, സെൽഫ് പ്രമോഷൻ, പഠനം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ഈ മാസം ആദ്യ ആഴ്ച തന്നെ പിണക്കം നീക്കി ഡയറക്ട് നീങ്ങുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ അവരോടൊപ്പമുള്ള പ്രവർത്തനങ്ങൾ, പുതിയ ഹോബികൾ, സ്വന്ത കഴിവു
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
കുട്ടികൾ, പ്രേമം, ഊഹക്കച്ചവടം, ഹോബികൾ, ക്രിയേറ്റിവിറ്റി, സെൽഫ് പ്രമോഷൻ, പഠനം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ഈ മാസം ആദ്യ ആഴ്ച തന്നെ പിണക്കം നീക്കി ഡയറക്ട് നീങ്ങുന്നതാണ്.
കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ അവരോടൊപ്പമുള്ള പ്രവർത്തനങ്ങൾ, പുതിയ ഹോബികൾ, സ്വന്ത കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരങ്ങൾ, ക്രിയേറ്റീവ് പദ്ധതികൾ എന്നിവ പ്രതീക്ഷിക്കാം. ഈ വിഷയങ്ങളിൽ കൂടുതൽ ശക്തിപ്രകടനം നടത്തും. അതോടൊപ്പം വാഗ്വാദങ്ങളും പ്രതീക്ഷിക്കാം. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ സമയമായി എന്നു തോന്നാം.
പതിമൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ന്യുമൂൺ എത്തും. ആരോഗ്യം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ തന്നെ വ്യാഴവും സൂര്യനും ഒപ്പം നിൽക്കുന്നു. ആരോഗ്യം, ജോലി സ്ഥലം, എന്നിവ പ്രധാന ശ്രദ്ധ നേടും. ജോലിയിലെ പുതിയ നീക്കങ്ങൾ, ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ പൂർത്തീകരണം എന്നിവയുണ്ടാകാം. അതോടൊപ്പം ഈ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ നേരിടുവാൻ മടിച്ചിരുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ നൽകേണ്ടതായ സാഹചര്യങ്ങൾ എത്തും. അവയിൽ നിന്ന് ഓടിയകലാതെ നേരിടുക.
പതിനെട്ടാം തീയതി ബുധൻ പിന്നേയും നിങ്ങളുടെ ഏഴാം ഭാവത്തിൽ സ്ലോഡൗൺ തുടങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുവിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ പുനർ വിചിന്തനം നടത്തേണ്ട സാഹചര്യങ്ങൾ ഓരോന്നായി എത്തിയേക്കാം.
പതിനേഴാം തീയതി ശനി നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂരയാത്രകൾ, ആത്മീയത, തത്വചിന്ത, ഉയർന്ന പഠനം, വിദേശബന്ധം എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. യാത്രകളിൽ ഉള്ള തടസങ്ങൾ, നിയമ സംവിധാനവുമായുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കാം. പഠനം, പഠിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കുക. ഉപരിപഠനം നടത്തുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ട സമയം. സൂര്യൻ ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനുവിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എന്നിവയിൽ പുതിയ നീക്കങ്ങൾ നടക്കാം. ബുധൻ ഈ ഭാവത്തിൽ തന്നെ സ്ലോഡൗൺ നിൽക്കുകയാണല്ലോ. അതിനാൽ ഈ ഭാവത്തിൽ നടക്കുന്ന സകല വിഷയങ്ങളെയും കർശനമായി നിരീക്ഷിക്കണം.
ഇരുപത്തി നാലാം തീയതി ചൊവ്വ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ആരോഗ്യം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ചെറിയ പ്രോജക്ടുകൾ ഉണ്ടാകാം. ഈ ഭാവത്തിൽ നേരത്തെ തന്നെ ഭാഗിക സൂര്യഗ്രഹണം നടന്നു കഴിഞ്ഞല്ലോ. മാത്രമല്ല വ്യാഴം നിൽക്കുകയും ചെയ്യുന്നു. ഇതൊരു ബലപരീക്ഷണത്തിനെയാണ് കാണിക്കുന്നത്. ഇത് വളരെ ശ്രദ്ധിക്കേണ്ട സമയമാണ് എന്നർത്ഥം.
ഒന്നാം ഭാവത്തിൽ ഇരുപത്തി ഏഴാം തീയതി പൂർണ്ണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്ന വിഷയങ്ങളിൽ തീരുമാനം എടുക്കും. സൗന്ദര്യ വർദ്ധന പ്രതീക്ഷിക്കാം. കൂടുതൽ ശ്രദ്ധ നിങ്ങളുടെ മേൽ വരാൻ സാദ്ധ്യത. ബാഹ്യ ഇടപെടലുകളെ നിങ്ങൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ മാസത്തെ നിങ്ങളുടെ സന്തോഷവും സംതൃപ്തിയും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. വീട് വിൽപ്പന, വാങ്ങൽ, മോടിപിടിപ്പിക്കൽ, വൃത്തിയാക്കൽ, എന്നിവ നടക്കാം. ബന്ധുജന സമാഗമം, വീട് മാറ്റം, പൂർവികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാം. ആദ്യ ആഴ്ച ശുക്രൻ ഈ ഭാവത്തിൽ സ്ലോഡൗൺ നിർത്തുന്നതോടെ ഈ ഭാവത്തിൽ നേരിട്ടുകൊണ്ടിരുന്ന ചില തടസങ്ങൾക്ക് ഒരു മാറ്റം കാണാൻ കഴിയും.
പതിമൂന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യുമൂൺ എത്തും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ ചെയ്തുകൊണ്ടിരുന്ന പ്രോജക്ടുകളിൽ തുടക്കമോ ഒടുക്കമോ നേരിടാം. കൂട്ടുകാരുടെ കൂടെയുള്ള നല്ല സമയം, ക്രിയേറ്റിവിറ്റി, സെൽഫ് പ്രൊമോഷനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം. സ്വന്തം കഴിവുകൾ കൊണ്ട് പല പദ്ധതികളും ചെയ്യാൻ കഴിയണം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സമയം എന്നിവയും പ്രതീക്ഷിക്കാം.
പതിനേഴാം തീയതി ശനി നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങളിൽ തീർപ്പുകൾ ഉണ്ടാകാം. പല രീതിയിലുള്ള പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം. ജോയിന്റ് സ്വത്തുക്കളിൽ തീരുമാനം ഉണ്ടാകാം. പാർട്ണർഷിപ്പുകളിൽ പുതിയ വഴികൾ തുറക്കപ്പെടും. ശാരീരികവും, മാനസികവുമായ പരിവർത്തനത്തിന് പ്രപഞ്ചം നിങ്ങളെ ശക്തിപ്പെടുത്തും.
പതിനെട്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. കൂടുതൽ ചെറിയ പ്രോജക്ടുകൾ, ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ, ടീം ജോലികളിൽ കൂടുതൽ ആശയ വിനിമയം, വളർത്തുമൃഗങ്ങളോടുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തി നാലാം തീയതി സൂര്യനും ആറാം ഭാവത്തിലേക്ക് എത്തുമ്പോൾ ആറാം ഭാവത്തിലെ വിഷയങ്ങളിൽ ശുദ്ധീകരണം നടക്കുന്നതായി കാണാൻ കഴിയും. ആരോഗ്യത്തിലുള്ള ശ്രദ്ധ, സഹപ്രവർത്തകരുമായുള്ള ബന്ധം, ജോലിയിലെ പുതിയ നീക്കങ്ങൾ, ജോലിയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തി അഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ക്രിയേറ്റിവിറ്റി, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ ഒരു ശക്തി പ്രകടനം തന്നെ നടത്താൻ പാകത്തിന് അവസരങ്ങൾ ഉണ്ടായേക്കാം. സെൽഫ് പ്രൊമോഷൻ നിർബാധം നടത്താൻ അവസരം ലഭിക്കാം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, നിഗൂഡത, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ മാനസികമായ സമ്മർദ്ദം നേരിടാം. പക്ഷേ അവയിൽ നിന്ന് മോചനം നേടേണ്ട സമയവും ഇത് തന്നെയാണ്. എല്ലാ ഗ്രൂപ്പുകളിൽ നിന്നും പിന്നോക്കം നിൽക്കാനുള്ള തോന്നൽ ഉണ്ടാകാം. ഉൾവിളികൾ നിറഞ്ഞ സ്വപ്‌നങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
സഹോദരങ്ങൾ, സുഹൃത്തുക്കൾ, മീഡിയ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ചെറിയ ട്രെയിനിങ്ങുകൾ, എഴുത്ത് എന്നിവ ഈ അവസരം പ്രതീക്ഷിക്കാം. ബന്ധങ്ങളിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾക്ക് ആദ്യ ആഴ്ചയിൽ തന്നെ ഒരു വഴിത്തിരിവ് ഉണ്ടാവേണ്ടതാണ്. ആദ്യ ആഴ്ചയിൽ തന്നെ ശുക്രൻ സ്ലോഡൗൺ നിർത്തുമ്പോൾ മൂന്നാം ഭാവത്തിലെ വിഷയങ്ങൾ കൊണ്ട് നേടേണ്ട കാര്യങ്ങളിലെ തടസങ്ങൾ ഒരു പരിധി വരെയെങ്കിലും നീങ്ങിയതായി കാണണം. കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ ആശയ വിനിമയങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ പതിനാലാം തീയതി ന്യുമൂൺ എത്തും. വീട് വിൽപ്പന, വൃത്തിയാക്കൽ, വാങ്ങൽ, മാറ്റം എന്നിവയിൽ തീരുമാനങ്ങൾ എടുക്കും. ബന്ധങ്ങളിൽ വികാരപരമായ നിലപാട് സ്വീകരിക്കും. വീടിനെക്കുറിച്ചുള്ള ലോങ്ങ്‌ടേം പദ്ധതികളിൽ തീരുമാനമെടുക്കും. ഈ ഭാവത്തിൽ സൂര്യനും, വ്യാഴവും നേരത്തെ തന്നെ നിൽക്കുന്നു. വീടിനെ ക്കുറിച്ച് പുതിയ തീരുമാനങ്ങൾ എന്തായാലും ഉണ്ടാവണം.
പതിനേഴാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ നിങ്ങളുടെ നിലപാടുകളെക്കുറിച്ച് ആലോചിക്കേണ്ട അവസ്ഥയുണ്ടാകാം. ഏഴാം ഭാവത്തിനുള്ളിൽപ്പെടുന്ന ബന്ധങ്ങളിൽ പുരോഗമനത്തിന് വേണ്ടി എന്തെല്ലാം ചെയ്യാം എന്ന ആലോചനയുണ്ടാകാം. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം.
പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, സെൽഫ് പ്രൊമോഷൻ എന്നാ അഞ്ചാം ഭാവത്തിൽ പതിനെട്ടാം തീയതി ബുധൻ സ്ലോഡൗൺ ചെയ്യും. അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ പരിശോധിക്കും. നേരത്തെ നിങ്ങൾ ഈ വിഷയങ്ങളിൽ എന്ത് പ്രവർത്തനം കാഴ്ച വച്ചു, ഈ വിഷയങ്ങളിൽ എങ്ങനെ മെച്ചപ്പെട്ട പ്രവർത്തനം നടത്താം എന്നുള്ള വിഷയങ്ങളിലേക്ക് കൂടുതൽ ആലോചന എത്തും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ പ്രവർത്തനം, കൂടുതൽ നെറ്റ്‌വർക്കിങ്, ഉല്ലാസത്തിന് വേണ്ടിയുള്ള പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക. പ്രേമം, കായിക അഭ്യാസങ്ങൾ എന്നിവയിലും ഒരു കൈ നോക്കാവുന്നതാണ്.
ഇരുപത്തിനാലാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, സെൽഫ് പ്രൊമോഷൻ എന്ന വിഷയങ്ങളിൽ കൂടുതൽ ഉല്ലാസത്തിന് വേണ്ടിയുള്ള കാര്യങ്ങളിൽ പ്രതീക്ഷിക്കാം. ഇരുപത്തിയഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ വീട് വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കുക. വീട്ടിൽ നടക്കുന്ന സംഭവങ്ങളിൽ നിങ്ങളുടെ അഭിപ്രായത്തിനു മറ്റുള്ളവർ വില കൊടുക്കണം എന്ന ആവശ്യം ഉന്നയിക്കും. അതിന്റെ ഫലമായി വാഗ്വാദങ്ങളും പ്രതീക്ഷിക്കാം.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കാം. സുഹൃദ് ബന്ധങ്ങളിൽ തുടക്കമോ, ഒടുക്കമോ ഉണ്ടാകാം. പുതിയ ഗ്രൂപ്പുകളിൽ ചെന്നുചേരാം. ലാഭങ്ങളെയും, മോഹങ്ങളെയും മുന്നിൽ കണ്ടുകൊണ്ട് നീങ്ങാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വയും ശുക്രനും നിൽക്കുന്നു. ധന കാര്യം എന്തിനെക്കാളും കൂടുതൽ പ്രാധാന്യം നേരിടുന്നു. അധിക ചെലവിനുള്ള സാധ്യതകൾ നില നിൽക്കുന്നു. സ്വന്തം മൂല്യ വർദ്ധന ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. ആദ്യ ആഴ്ച തന്നെ ശുക്രൻ തന്റെ സ്ലോഡൗൺ നിർത്തുമ്പോൾ ഈ ഭാവത്തിൽ നേരിട്ട കൊണ്ടിരുന്ന തടസങ്ങൾക്ക് അൽപ്പം മാറ്റം കാണുവാൻ കഴിയുന്നതാണ്. പദ്ധതികൾ മുന്നോട്ട് നീങ്ങേണ്ടതാണ്. എല്ലാ തരത്തിലുമുള്ള ഒരു പുതുമ കാണാൻ കഴിയണം.
പതിമൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യുമൂൺ എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. പുതിയ ട്രെയിനിങ്ങുകൾ, സഹോദരങ്ങളുമായുള്ള സംവാദം, എഴുത്ത്, വായന, ആശയ വിനിമയം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. അയൽക്കാരുമായുള്ള അടുപ്പം അവർക്കുവേണ്ടിയുള്ള പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കാം. ബുദ്ധി കൊണ്ട് ചെയ്യേണ്ട പ്രോജക്ടുകൾ, പഠനം എന്നിവയും പ്രതീക്ഷിക്കുക.
പതിനേഴാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് ശനി നീങ്ങും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന വിഷയങ്ങളിൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരാം. ദിവസേനയുള്ള ജീവിതം മെച്ചപ്പെടുത്താൻ അവസരം ലഭിക്കും. ജോലിയിലെ കൂടുതൽ ശ്രദ്ധ, സഹപ്രവർത്തകരുമായുള്ള ബന്ധം എന്നിവയും ശ്രദ്ധ നേടും. ചെയ്യുന്ന പ്രോജക്ടുകളിലെ പൂർണ്ണത പ്രതീക്ഷിക്കാം.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ പതിനെട്ടാം തീയതി മുതൽ ബുധൻ സ്ലോഡൗൺ തുടങ്ങും. കുടുംബത്തിൽ കൂടുതൽ ചർച്ചകൾ നടക്കാം. വീട് വിൽപ്പന, വാങ്ങൽ, മാറ്റം, വൃത്തിയാക്കൽ എന്ന വിഷയങ്ങളിൽ സമയം ചെലവാക്കും. ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയും ഉണ്ടാകാം.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട് വിൽപ്പന, വാങ്ങൽ, വൃത്തിയാക്കൽ, എന്ന വിഷയങ്ങളിൽ ശ്രദ്ധ നീങ്ങും. മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധുജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവ നടക്കാം.
ഇരുപത്തിയഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, അയൽക്കാർ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്ന വിഷയങ്ങളിൽ കൂടുതൽ ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, എഴുത്ത്, വായന, കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളുമായുള്ള കൂടുതൽ ബന്ധം എന്നിവ പ്രതീക്ഷിക്കാം.
ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ കാണാൻ കഴിയും. ജോലിയിൽ നിങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നതായി കാണാൻ കഴിയും. മാതാപിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ബന്ധവും കൂടുതൽ പ്രാധാന്യം നേടും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്താൻ ശ്രമിക്കും. പുതിയ ആത്മവിശ്വാസം, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഈ വിഷയങ്ങളിൽ മനസിനെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്ന വിഷയങ്ങളിൽ ഒരു നീക്കം എന്തായാലും ആദ്യ ആഴ്ചയിൽ പ്രതീക്ഷിക്കാം. കാരണം ഇത് വരെ സ്ലോഡൗൺ ചെയ്തു നിന്ന ശുക്രൻ ഏഴാം തീയതി നേരെ സഞ്ചരിക്കാൻ തുടങ്ങും.
പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യുമൂൺ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ അധിക ചിലവും, വരവും ഒരു പോലെ പ്രതീക്ഷിക്കാം. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരമായും കരുതാം. സൂര്യനും വ്യാഴവും ഈ ഭാവത്തിൽ നേരത്തെ തന്നെ നിൽക്കുന്നു. ധനവുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം.
പതിനേഴാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് ശനി നീങ്ങും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, സ്വയം വെളിപ്പെടുത്തൽ എന്ന വിഷയങ്ങളിൽ ഉണ്ടായിരുന്ന തടസങ്ങൾക്ക് കാരണം കണ്ടെത്തുവാൻ കഴിയും. ക്രിയേറ്റീവായ പദ്ധതികളിൽ പുരോഗമനം വരുത്തുവാൻ തക്ക വണ്ണം പല വസ്തുതകളും നിങ്ങളുടെ മുമ്പിൽ തെളിഞ്ഞു വരും.
പതിനെട്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ നടത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, എഴുത്ത്, ടെക്‌നോളജി എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്ന സാഹചര്യമാണ്.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, എഴുത്ത്, ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, അയൽക്കാർ എന്ന പ്രോജക്ടുകളിൽ കൂടുതൽ നീക്കങ്ങൾ, പുതിയ കോണ്ട്രാക്ടുകൾ, ചെറിയ കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തിയഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കാം. ആക്ഷൻഹീറോ ആയി പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ആത്മീയത, തത്വചിന്ത, ഉയർന്ന പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്ന വിഷയങ്ങൾ പ്രതീക്ഷിക്കുക. നിയമവുമായുള്ള നേർക്കാഴ്ച, വിദേശവുമായുള്ള ബന്ധം, ആത്മീയത, തത്വചിന്ത എന്നിവയിലേക്കും ആകർഷിക്കപ്പെടാം.
വിർഗൊ (ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ലുക്‌സ്, മനോഭാവം, വീക്ഷണ കോൺ, വിചാര ധാര വ്യക്തിത്വം എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. പുതിയ തുടക്കങ്ങൾ, ആത്മ വിശ്വാസം, സൗന്ദര്യം മെച്ചപ്പെടുത്തൽ എന്നിവ നടന്നു കൊണ്ടിരിക്കുമ്പോൾ പതിമൂന്നാം തീയതി ഇതേ ഭാവത്തിലേക്ക് ന്യുമൂൺ എത്തും. ഭൂത കാലത്ത് ചെയ്യാൻ മടിച്ചിരുന്ന കാര്യങ്ങൾ ചെയ്യുവാനുള്ള പ്രവണതയുണ്ടാകും.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപെടൽ, ദൂരദേശ വാസം എന്ന വിഷയങ്ങളിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. മനസിലെ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നു. മാനസികമായ സമ്മർദ്ദം നേരിടുന്നു. അവയെ എതിർക്കാൻ വിവിധ മാർഗ്ഗങ്ങൾ തേടുന്നു. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ആദ്യ ആഴ്ചയിൽ തന്നെ നേരെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ ഈ ഭാവത്തിൽ നേരിട്ടു കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ഉണ്ടാവേണ്ടതാണ്.
പതിനേഴാം തീയതി നിങ്ങളുടെ നാലാം ഭാവത്തിലേക്ക് ശനി നീങ്ങും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന വിഷയങ്ങളിൽ കുടുംബത്തിലെ വിഷയങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം ലഭിക്കാം. വീട്ടിലെ അറ്റകുറ്റ പണികൾ, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള ബന്ധം പുതുക്കാനും ശക്തിപ്പെടുത്താനുമുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. വസ്തുതകൾ പുരോഗമിക്കുന്നില്ലേ എന്ന സംശയം ഉണ്ടാകാം. ബുധൻ ഈ സ്ലോഡൗൺ നിർത്തുന്ന അവസരം ഈ വിഷയങ്ങളിൽ ഒരു പുരോഗമനം കാണുന്നതാണ്. ഇരുപത്തി നാലാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് നീങ്ങുമ്പോൾ അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം, അധിക ചെലവ് എന്നിവ നടക്കാം.
ചൊവ്വ ഇരുപത്തിയഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്ന വിഷയങ്ങളിൽ പുതിയ വിശ്വാസം, സൗന്ദര്യം മെച്ചപ്പെടുത്തൽ, പുതിയ ബന്ധങ്ങൾ, എന്നിവ നടക്കാം.
ഇരുപത്തിയെട്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ സെക്‌സ്, തകർച്ചകൾ, നിഗൂഡത, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. മാനസികമായ പരിവർത്തനങ്ങൾ, വീടിനുള്ളിലെ മാറ്റങ്ങൾ, കടം ലഭിക്കുകയോ, കൊടുക്കുകയോ, നിക്ഷേപങ്ങളുടെ കാര്യത്തിലുള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ, ചൊവ്വ എന്നിവ നിൽക്കുന്നു. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ഈ ഭാവത്തിലെ വിഷയങ്ങളെ അൽപ്പം കടുപ്പമാക്കിയിരുന്നിരിക്കാം. എങ്കിലും ആദ്യ ആഴ്ചയിൽ തന്നെ സ്ലോഡൗൺ നിർത്തി നേരെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ, ഈ ഭാവത്തിൽ നേരിട്ടുകൊണ്ടിരുന്ന വിഷമതകൾക്ക് അൽപ്പം ആശ്വാസം ഉണ്ടാവുന്നതാണ്.
പതിമൂന്നാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ന്യുമൂൺ എത്തും. സൂര്യൻ, വ്യാഴം എന്നിവ നേരത്തെ തന്നെ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ്, പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിൽ രഹസ്യങ്ങളെ ഡീൽ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. മാനസിക സമ്മർദ്ദങ്ങളെ മുൻകൂട്ടി കാണുകയും അവയെ നേരിടാൻ മനസ് സജ്ജമാക്കുകയും ചെയ്യും.
പതിനെട്ടാം തീയതി ശനി നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർക്കിങ്, എഴുത്ത്, വായന, അയൽക്കാർ എന്ന വിഷയങ്ങളിൽ അൽപ്പം ആകാംക്ഷ നേരിടാം. നിങ്ങളുടെ ആശയ വിനിമയത്തിന്റെ ഗതി വേറെയാകാം. മൂന്നാം ഭാവത്തിൽപ്പെട്ട വ്യക്തികളുമായുള്ള ബന്ധം വിശകലനം ചെയ്യേണ്ട അവസരങ്ങൾ പലതും ഉണ്ടാകാം.
പതിനെട്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ചെയ്യും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങളിൽ കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഒന്നിൽ തന്നെ ഉറച്ചു നിൽക്കുവാൻ പ്രായം നേരിടുന്നോ എന്ന തോന്നലും ഉണ്ടാകാം. പൂർണ്ണതയില്ലാതെ ഒന്നിൽ നിന്ന് വേറോന്നിലേക്ക് സഞ്ചരിക്കാം.
ഇരുപത്തി നാലാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്തും. പുതിയ അവസരങ്ങൾ, പുതിയ ബന്ധങ്ങൾ എന്നിവയും നിങ്ങളിലേക്ക് എത്താം.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വ എത്തും. സൂര്യൻ, വ്യാഴം എന്നിവ നേരത്തെ തന്നെ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ്, പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിൽ കൂടുതൽ ആലോചനയുണ്ടാകും. ഇത് മൗനമായി നിൽക്കേണ്ട അവസരമാണ്.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങൾ പ്രത്യേക പ്രാധാന്യം വഹിക്കും. നിലവിലുള്ള ബന്ധങ്ങളിൽ ശക്തി പ്രകടനം നടത്തും. ബന്ധങ്ങളിൽ മറ്റുള്ളവരുടെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു. ജോലിയിലെ നീക്കങ്ങൾ, അധികാരികളുമായുള്ള സംസാരം എന്നിവയുണ്ടാകും. ഈ വിഷയങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസങ്ങൾ ആദ്യ ആഴ്ചയിൽ തന്നെ കുറയണം എന്നാണ്. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ഏഴാം തീയതി നേരെ സഞ്ചരിക്കുന്നതോടുകൂടി ജോലി സ്ഥലത്ത് ഉണ്ടായിരുന്ന കഷ്ടതകൾക്ക് അൽപ്പം ശമനം വരുന്നതായിരിക്കും.
പതിമൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ന്യുമൂൺ എത്തും. ഈ ഭാവത്തിൽ നേരത്തെ തന്നെ സൂര്യനും വ്യാഴവും നിൽക്കുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കപ്പെടും. സുഹൃത്തുക്കളുടെ ഒപ്പമുള്ള സമയം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപ്പുകളിലെ അംഗത്വം, ലാഭങ്ങൾ, മോഹങ്ങൾ എന്നിവയെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ, ലോങ്ങ്‌ടേം പദ്ധതികൾ എന്നിവ പ്രതീക്ഷിക്കാം.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ ബുധൻ പതിനെട്ടാം തീയതി സ്ലോഡൗൺ ചെയ്യും. മനസ്സിൽ നിറഞ്ഞുനിന്ന ഭാരങ്ങളെക്കുറിച്ച് ചിന്തിക്കുകയും, അവയെ ഒഴിവാക്കുവാൻ വേണ്ട പ്രവർത്തികൾ ചെയ്യുകയും ചെയ്യും. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങളിൽ ഉള്ള താൽപര്യം എന്നിവയുടെ അളവ് വർദ്ധിക്കും. അതീന്ദ്രിയ കഴിവുകളാൽ ജീവിത രഹസ്യങ്ങളെ വിശകലനം ചെയ്യും.
പതിനെട്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ശനി നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ കൂടുതൽ അച്ചടക്കം പാലിക്കാൻ നിർബന്ധിതനാകും. ലോങ്ങ്‌ടേം ധന സമ്പാദന മാർഗ്ഗങ്ങൾ ആവിഷ്‌ക്കരിക്കും. അത് ചെയ്തില്ല എങ്കിൽ പിന്നീട് അതിനു വേണ്ടി വേറെ നല്ല സമയമില്ല. മൂല്യ വർദ്ധനയ്ക്കായുള്ള പദ്ധതികളെക്കുറിച്ചും പ്ലാൻ ചെയ്യും.
ഇരുപത്തി നാലാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ കൂടുതൽ ആലോചന നടത്തും. പ്രാർത്ഥന, ധ്യാനം എന്നിവ ഉപയോഗിച്ച് ജീവിതത്തെ വിശകലനം ചെയ്യും. സമൂഹ മധ്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള പ്രേരണ അധികമാകും.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പദ്ധതികൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശക്തി പ്രകടനം നടത്തും. ടീം ജോലികൾ, ഹിഡൻ അജണ്ടകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, സോഷ്യൽ മീഡിയയിലെ പ്രവർ്ത്തികൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. സഹപ്രവർത്തകരുമായുള്ള ബന്ധം നിരീക്ഷിക്കും. ജോലിയിലെ നീക്കങ്ങൾ, പുരോഗമനം എന്നിവയും പ്രതീക്ഷിക്കാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത, വിദേശ വാസം, ഉയർന്ന പഠനം എന്ന ഒൻപതാം ഭാവത്തിൽ ശുക്രനും, ചൊവ്വയും നിൽക്കുന്നു. സ്ലോഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ ഒൻപതാം വിഷയത്തിലെ കാര്യങ്ങളിൽ തടസം സൃഷ്ടിച്ചാലും ആദ്യ ആഴ്ച തന്നെ നേരെ നീങ്ങുന്നതാണ്. അപ്പോൾ ഉയർന്ന പഠനം, ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം, വിദേശ ബന്ധം എന്നിവയിൽ ഉണ്ടായിരുന്ന തടസങ്ങൾക്ക് ഒരു മാറ്റം സംഭവിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ന്യുമൂൺ എത്തും. ഈ ഭാവത്തിൽ ആദ്യമേ തന്നെ സൂര്യനും വ്യാഴവും നിൽക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരിയുമായുള്ള ബന്ധം, ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യം, ജോലിയെക്കുറിച്ചുള്ള ലോങ്ങ്‌ടേം പദ്ധതികൾ എന്നിവയും ഈ അവസരം പ്രാധാന്യം നേടും.
പതിനേഴാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് ശനി നീങ്ങുന്നതാണ്. നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന വിഷയങ്ങളിൽ നിങ്ങളിലെ നിങ്ങൾ വളരെ അടുത്ത കാണുകയും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യും. ആരോഗ്യം, ചിന്തകൾ, ആലോചനകൾ എന്നിവയെ മെച്ചപ്പെടുത്താനുള്ള ധാരാളം അവസരങ്ങൾ നിങ്ങളിലേക്ക് എത്തും. ലോങ്ങ്‌ടേം തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും പറ്റിയ സമയം.
പതിനെട്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ചെയ്യാൻ തുടങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളെ കർശനമായി നിരീക്ഷിക്കും. ചില ബന്ധങ്ങളിൽ പ്രത്യേക നിലപാടുകൾ, സോഷ്യൽമീഡിയയിൽ ശ്രദ്ധയോടെ നിൽക്കേണ്ട സമയം. കൂടുതൽ ടീം ജോലികൾ പ്രതീക്ഷിക്കാം.
ഇരുപത്തി നാലാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഹിഡൻ അജണ്ടകൾ എന്നിവയുണ്ടാകും.
ഇരുപത്തി അഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശക്തിപ്രകടനം നടത്തും. ജോലി, ബിസിനസ് എന്നിവയിലെ പുതിയ അവസരങ്ങൾ, അധികാരികളുമായുള്ള സംസാരം എന്നിവ പ്രതീക്ഷിക്കാം.
ഇരുപത്തി ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, സെൽഫ് പ്രൊമോഷൻ എന്ന വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള സമയം. പ്രേമം, ഉല്ലാസം എന്നിവയിലെ പുതിയ നീക്കങ്ങൾ, സെൽഫ് പ്രൊമോഷൻ എന്നിവയിലെ അവസരങ്ങളും പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ എന്നിവ നിൽക്കുന്നു, ശുക്രൻ സ്ലോഡൗൺ മോദിലാണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ നേരിട്ടുകൊണ്ടിരുന്ന ആശങ്കക്ക് ഒരു അവസാനം നേരിടാൻ ഈ ആഴ്ച തന്നെ കഴിയണം. കാരണം ശുക്രൻ സ്ലോഡൗൺ മോദിൽ നിന്നും നേരെ ഏഴാം തീയതി മുതൽ സഞ്ചരിക്കും. നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ പുനർ വിചിന്തനം നടത്തും. മറ്റുള്ളവർ നിങ്ങളെ സഹായിക്കാൻ തയ്യാറായി വന്നേക്കാം.
പതിമൂന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ന്യുമൂൺ എത്തും. സൂര്യൻ, വ്യാഴം എന്നിവ ആ ഭാവത്തിൽ ആദ്യമേ നിൽക്കുന്നു. തത്വചിന്ത, ആത്മീയത, ഉയർന്ന പഠനം, വിദേശ വാസം, ദൂര യാത്രകൾ എന്ന വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ തെളിഞ്ഞു വരാം. ഉയർന്ന പഠനം, ദൂര യാത്ര വിദേശ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടുതൽ സാധ്യതകൾ.
പതിനേഴാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് ശനി നീങ്ങുന്നതാണ്. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത, ഒറ്റപ്പെടൽ, ദൂരദേശ വാസം എന്ന വിഷയങ്ങളിൽ മാനസികമായ സമ്മർദ്ദങ്ങളിൽ നിന്ന് വിടുതൽ നേടണം എന്നാണ്. ഈ സന്തോഷം ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രതിഫലിക്കണം.
പതിനെട്ടാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികളുമായി സംസാരിക്കാം. ജോലിയിൽ നിങ്ങളുടെ സ്ഥാനം എന്താണെന്നുള്ള അവലോകനം നടക്കാം. ജോലിയിലെ ആശയ വിനിമയം ശ്രദ്ധിക്കാം. ബുധൻ സ്ലോഡൗൺ ചെയ്തു നിൽക്കുമ്പോൾ എല്ലാതരം ആശയ വിനിമയങ്ങളിലും നല്ല ശ്രദ്ധ വേണം.
ഇരുപത്തി നാലാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് സൂര്യൻ എത്തുന്നതോടെ ജോലിയിൽ പുതിയ നീക്കങ്ങൾ നടക്കുന്നതാണ്. പുതിയ ജോലി, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തിയഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ആത്മീയത, തത്വചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം, ദൂര യാത്രകൾ എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കാം. ദൂര യാത്രകൾ, എഴുത്ത്, വായന എന്നിവയ്ക്കുള്ള സമയം, നിയമവുമായുള്ള നേർക്കാ ഴ്ച എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, മാതാപിതാക്കൾ വിഷയങ്ങളിൽ വീട് വിൽപ്പന, വാങ്ങൽ, വീട് മാറ്റം എന്നിവ ഉണ്ടാകാം. വീടിനുള്ളിൽ മാറ്റങ്ങൾ നടത്താൻ പ്രേരണ ഉണ്ടാകാം. വീടും ജോലിയും തമ്മിൽ ഒരു ബാലൻസിങ്ങിനു വേണ്ടി ആഗ്രഹിക്കും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ ശുക്രൻ എന്നിവ നിൽക്കുന്നു. ഏഴാം തീയതി വരെ ശുക്രൻ സ്ലോഡൗൺ മോദിൽ തന്നെയായിരിക്കും. അത് വരെ ബന്ധങ്ങളിൽ ഒരുതരം വിഷമാവസ്ഥയുള്ള പോലെ തോന്നാം. ഭൂതകാലത്തെ ബന്ധങ്ങൾ പിന്നെയും തേടി എത്താമെങ്കിലും ബന്ധങ്ങളിൽ പല തീരുമാനങ്ങളും എടുക്കേണ്ട അവസ്ഥയുണ്ടാകാം. ഏഴാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും തന്നെ നേരിട്ടിരുന്ന തടസം അൽപ്പം നീങ്ങിയതായി കാണാൻ കഴിയണം.
പതിമൂന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യുമൂൺ എത്തും. ഈ ഭാവത്തിൽ തന്നെ സൂര്യൻ, വ്യാഴം എന്നിവ നേരത്തെ തന്നെ നിൽക്കുകയും ചെയ്യുന്നു. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിഗൂഡത, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ സ്വത്തുക്കൾ, ലോണുകൾ, ടാക്‌സ് എന്ന വിഷയങ്ങളിൽ പുതിയ നീക്കത്തിനായി പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ കഴിവുകൾ, ധനം എന്നിവയുമായി അടുത്തിടപെടാം. സെക്ഷ്വൽ ആഗ്രഹങ്ങൾ കൂടുതൽ ഉണ്ടാകാം. കടം കൊടുക്കുകയോ ലഭിക്കുകയോ ആവാം. നിഗൂഡ വിഷയങ്ങളിലേക്ക് താൽപര്യം ഉണ്ടാകാം.
പതിനേഴാം തീയതി ശനി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാം. ചില സുഹൃദ് ബന്ധങ്ങളിൽ നിന്ന് അകലുകയും, ചില സുഹൃദ് ബന്ധങ്ങൾ ആഴമേറിയതായി മാറുകയും ചെയ്യും. ലോങ്ങ്‌ടേം പദ്ധതികൾ പ്ലാൻ ചെയ്യാം. ലാഭങ്ങൾ, മോഹങ്ങൾ എന്നിവയെക്കുറിച്ച് പ്ലാൻ ചെയ്യാൻ അനുകൂല സമയം.
പതിനെട്ടാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ ചെയ്യാൻ തുടങ്ങും. ആത്മീയത, ദൂരയാത്ര , തത്വ ചിന്ത,വിദേശ ബന്ധം, ഉയർന്ന ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന വിഷയങ്ങളിൽ അൽപ്പം ശ്രദ്ധ കൂടുതൽ കൊടുക്കേണ്ട സമയമാണ്. യാത്രകളിൽ തടസം നേരിടാനുള്ള സാധ്യത നിലനിൽക്കുന്നു. എഴുത്തുകാർ, പ്രസിദ്ധീകരണ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം.
ഇരുപത്തിനാലാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ആത്മീയത, തത്വചിന്ത, ദൂര യാത്രകൾ, ഉയർന്ന പഠനം, വിദേശ ബന്ധം എന്ന വിഷയങ്ങളിൽ പുതിയ സാധ്യതകൾ ഉണ്ടാകും. എഴുത്ത്, പഠനം, ദൂര യാത്രകൾ എന്നിവ നടക്കാം. നിയമവുമായി ഒരു നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കാം.
ഇരുപത്തി അഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ,രൂപാന്തരം, നിഗൂഡത, ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്ന വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകാം. ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയിൽ തീരുമാനങ്ങൾ എടുക്കും.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, എഴുത്ത് എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടത്താം. കൂടുതൽ നൈറ്റ് വർക്കിങ്, കൂടുതൽ ചെറിയ യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേനയുള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നിൽക്കുന്നു. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത് വാഗ്വാദങ്ങൾ പ്രതീക്ഷിക്കാം. പുതിയ ജോലിയെക്കുറിച്ചുള്ള ആഗ്രഹം ഉണ്ടാകാം. ജോലി സ്ഥലത്തെ ക്കുറിച്ചുള്ള ആകാംക്ഷ ന്യായമായും ഉണ്ടാകാം. പക്ഷേ ഈ അവസ്ഥയിൽ ഒരു മാറ്റം ആദ്യ ആഴ്ചയിൽ തന്നെ പ്രതീക്ഷിക്കാം. ശുക്രൻ തന്റെ സ്ലോഡൗൺ നിർത്തി നേരെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ ഈ വിഷയങ്ങളിൽ അൽപ്പ സ്വൽപ്പ മാറ്റങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവായ പദ്ധതികൾ, ജോലി സ്ഥലത്ത് ഉണ്ടാകുന്ന സന്തോഷം എന്നിവയും ഉണ്ടാകാം.
പതിമൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ന്യുമൂൺ എത്തും. ഈ ഭാവത്തിൽ നേരത്തെ തന്നെ സൂര്യൻ വ്യാഴം എന്നിവ നിൽക്കുന്നു. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എല്ലാ ബന്ധങ്ങളിലും പുതിയ നീക്കങ്ങൾ നടക്കാം. നിലവിലുള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. അല്ലെങ്കിൽ പുതിയ ബന്ധങ്ങൾ നിങ്ങളിലേക്ക് വന്നേക്കാം.
പതിനേഴാം തീയതി ശനി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന വിഷയങ്ങളിൽ പുതിയ സ്ട്രക്ച്ചറിങ് നടക്കണം. ചിട്ടയായ രീതിയിൽ ജോലി മുന്നോട്ട് പോകേണ്ട രീതിയിൽ സംഭവങ്ങൾ നടക്കാം. നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കണം എന്നാണ്. പൊതുജന സമ്മതി, അല്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ജോലിയിലേക്കുള്ള നീക്കം.
പതിനെട്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ബുധൻ സ്ലോഡൗൺ തുടങ്ങും. സെക്‌സ്, തകർച്ചകൾ,നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, നിഗൂഡത, ലോണുകൾ എന്ന വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ രണ്ടാം ആലോചന ഇല്ലാതെ ഒന്നും ചെയ്യരുത്. ഒക്ടോബർ വരെ ധനകാര്യത്തിൽ അതീവ ശ്രദ്ധ ഉണ്ടാവണം. ധന സഹായം പല രൂപത്തിലും വരാം. മറ്റുള്ളവർ അകമഴിഞ്ഞ് സഹായിക്കുന്ന സാഹചര്യമാണ്. ഇരുപത്തിനാലാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് സൂര്യനും എത്തുന്നതോടെ ജോയിന്റ് സ്വതുക്കളിന്മേലുള്ള പ്രാധാന്യം വർദ്ധിക്കാം.
ഇരുപത്തി അഞ്ചാം തീയതി ചൊവ്വ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ പുതിയ ബന്ധങ്ങൾ വന്നേക്കാം. എല്ലാ ബന്ധങ്ങളെയും സീരിയസ് മനോഭാവത്തോടെ കൂടി കാണുന്നു.
ഇരുപത്തി എട്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടാം. നിങ്ങളുടെ മൂല്യം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം വർദ്ധിക്കാം. ജോലി, വീട് എന്നിവയിൽ നിങ്ങളുടെ സ്ഥാനം എന്താണെന്നു കൂടുതൽ ആലോചനയുണ്ടാകാം.