- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുകിലോ തൂക്കമുള്ള കുഞ്ഞിനു ജന്മം നൽകി കർണാടകയിലെ 19-കാരി; നന്ദിനിക്ക് പിറന്നത് ലോകചരിത്രത്തിലെ ഏറ്റവും തൂക്കമുള്ള കുഞ്ഞ്
ലോകത്തേറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയതിന്റെ റെക്കോഡ് കർണാടകയിലെ 19-കാരി നന്ദിനിക്ക്. ഏഴു കിലോ ഭാരമുള്ള പെൺകുഞ്ഞിനെയാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. ആറുമാസമെങ്കിലും വളർച്ചയെത്തിയ കുഞ്ഞിന്റെ ഭാരമാണ് ഇതിനുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മസാച്ചുസറ്റ്‌സിൽ 2014-ൽ ജനിച്ച കാരിസ റുസാക് എന്ന കുഞ്ഞിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്. റുസാക് ജനിക്കുമ്പോൾ 6.49 കിലോയായിരുന്നു ഭാരം. ഇന്ത്യയിൽ പിറന്ന കുഞ്ഞുങ്ങളിൽ ഏറ്റവും ഭാരമുള്ള കുട്ടിയും ലോകത്ത് ഇന്നേവരെ പിറന്നതിൽ ഏറ്റവും ഭാരമുള്ള പെൺകുട്ടിയും ഇതായിരിക്കുമെന്ന് ഡോക്ടർമാർ ഉറപ്പിക്കുന്നു. അഞ്ചടി ഒമ്പതിഞ്ച് ഭാരവും 94 കിലോ ഭാരവുമുള്ള നന്ദിനിക്ക് ശരാശരി പെൺകുട്ടികളെക്കാൾ വലിപ്പമുണ്ട്. വയറ്റിലുള്ള കുഞ്ഞ് വലിയതാണെന്ന് ഡോക്ടർമാർക്ക് മനസ്സിലായിരുന്നെങ്കിലും ഇത്രയും അതിശയിപ്പിക്കുന്ന വലിപ്പം അവർ പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നന്ദിനിയെ പരിചരിച്ച ഗൈനക്കോളജിസ്റ്റ് ഡോ. പൂർണിമ മനു പറഞ്ഞു. നിയോനാറ്റൽ വിഭാഗത്തിൽ ഡോക്ടർമാരുടെ നി
ലോകത്തേറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയതിന്റെ റെക്കോഡ് കർണാടകയിലെ 19-കാരി നന്ദിനിക്ക്. ഏഴു കിലോ ഭാരമുള്ള പെൺകുഞ്ഞിനെയാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. ആറുമാസമെങ്കിലും വളർച്ചയെത്തിയ കുഞ്ഞിന്റെ ഭാരമാണ് ഇതിനുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
മസാച്ചുസറ്റ്‌സിൽ 2014-ൽ ജനിച്ച കാരിസ റുസാക് എന്ന കുഞ്ഞിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ്. റുസാക് ജനിക്കുമ്പോൾ 6.49 കിലോയായിരുന്നു ഭാരം. ഇന്ത്യയിൽ പിറന്ന കുഞ്ഞുങ്ങളിൽ ഏറ്റവും ഭാരമുള്ള കുട്ടിയും ലോകത്ത് ഇന്നേവരെ പിറന്നതിൽ ഏറ്റവും ഭാരമുള്ള പെൺകുട്ടിയും ഇതായിരിക്കുമെന്ന് ഡോക്ടർമാർ ഉറപ്പിക്കുന്നു.
അഞ്ചടി ഒമ്പതിഞ്ച് ഭാരവും 94 കിലോ ഭാരവുമുള്ള നന്ദിനിക്ക് ശരാശരി പെൺകുട്ടികളെക്കാൾ വലിപ്പമുണ്ട്. വയറ്റിലുള്ള കുഞ്ഞ് വലിയതാണെന്ന് ഡോക്ടർമാർക്ക് മനസ്സിലായിരുന്നെങ്കിലും ഇത്രയും അതിശയിപ്പിക്കുന്ന വലിപ്പം അവർ പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നന്ദിനിയെ പരിചരിച്ച ഗൈനക്കോളജിസ്റ്റ് ഡോ. പൂർണിമ മനു പറഞ്ഞു.
നിയോനാറ്റൽ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോൾ. ഏതാനും ദിവസത്തിനുശേഷം നന്ദിനിക്കും മോൾക്കും വീട്ടിൽ പോകാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടുവർഷം മുമ്പാണ് നന്ദിനിയും അരുണും തമ്മിലുള്ള വിവാഹം നടന്നത്.
ഇന്ത്യയിൽ പിറന്ന ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കോഡ് കഴിഞ്ഞ വർഷം ഫിർദോസ് ഖാത്തൂൻ എന്ന യുവതി ജന്മം നൽകിയ കുഞ്ഞിനായിരുന്നു. 6.7 കിലോയായിരുന്നു ഭാരം. ലോകത്തേറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കോഡ് 1879-ൽ കാനഡയിൽ പിറന്ന കുഞ്ഞിന്റെ പേരിലാണ്. 10.77 കിലോ ഭാരമുണ്ടായിരുന്ന ഈ കുഞ്ഞിന്റെ പേരിലാണ് ഗിന്നസ് റെക്കോഡ്.