- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് 11 വർഷമായിട്ടും സെക്സ് ജീവിതം തുടങ്ങാനാവാതിരുന്ന ഭീമൻ ദമ്പതിമാർക്ക് ആശ്വാസം; ഇരുവരും കൂടി തൂക്കം കുറച്ചത് 260 കിലോ
ഒന്ന് അനങ്ങണമെങ്കിൽ നാലുപേരുടെ സഹായം വേണ്ട അവസ്ഥയിലായിരുന്നു 42-കാരനായ ലീ സട്ടനും 39-കാരിയായ റെനെ കിസറും. അമിതഭാരം കൊണ്ട് വലഞ്ഞ ഈ ദമ്പതിമാർ 11 വർഷം മുമ്പാണ് വിവാഹിതരായത്. ശരീരത്തിന്റെ വലിപ്പംകൊണ്ട് ഇരുവർക്കും ഇതുവരെ ഒരുതവണപോലും സെക്‌സിലേർപ്പെടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ, ശരീരഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചതോടെ, 11 വർഷത്തിനുശേഷം ആദ്യമായി അവർ ലൈംഗികതയുടെ സുഖമറിഞ്ഞു. 325 കിലോയായിരുന്നു ലീയുടെ ഭാരം. റെനെ 250 കിലോയും. മിസൂറിയിൽനിന്നുള്ള ഈ ഭീമൻ ദമ്പതികൾ ശരീരഭാരം കുറയ്ക്കുന്നതിനായ ഗ്യാസ്‌ട്രോ ബൈപ്പാസ് സർജറിക്ക് വിധേയരായി. 12 മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടർന്ന് നടത്തിയ ശസ്ത്രക്രിയക്കും ശേഷം ഇരുവരുടെയും ശരീരത്തിൽനിന്ന് 260 കിലോയോളം കുറച്ചു. ഇതോടെ, ഇരുവർക്കും സാധാരണ ജീവിതം നയിക്കാമെന്ന അവസ്ഥയായി. ശരീരഭാരം കുറയ്ക്കുന്നതിനായി റെനെയും മൂത്ത സഹോദരൻ മൈക്കലും ചേർന്ന് വെയ്റ്റ് ലോസ് ക്ലിനിക്കിലെത്തിയപ്പോഴാണ് ലീ ആദ്യമായി റെനെയെ കാണുന്നത്. പിന്നീടിവർ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയാ
ഒന്ന് അനങ്ങണമെങ്കിൽ നാലുപേരുടെ സഹായം വേണ്ട അവസ്ഥയിലായിരുന്നു 42-കാരനായ ലീ സട്ടനും 39-കാരിയായ റെനെ കിസറും. അമിതഭാരം കൊണ്ട് വലഞ്ഞ ഈ ദമ്പതിമാർ 11 വർഷം മുമ്പാണ് വിവാഹിതരായത്. ശരീരത്തിന്റെ വലിപ്പംകൊണ്ട് ഇരുവർക്കും ഇതുവരെ ഒരുതവണപോലും സെക്‌സിലേർപ്പെടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ, ശരീരഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചതോടെ, 11 വർഷത്തിനുശേഷം ആദ്യമായി അവർ ലൈംഗികതയുടെ സുഖമറിഞ്ഞു.
325 കിലോയായിരുന്നു ലീയുടെ ഭാരം. റെനെ 250 കിലോയും. മിസൂറിയിൽനിന്നുള്ള ഈ ഭീമൻ ദമ്പതികൾ ശരീരഭാരം കുറയ്ക്കുന്നതിനായ ഗ്യാസ്‌ട്രോ ബൈപ്പാസ് സർജറിക്ക് വിധേയരായി. 12 മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടർന്ന് നടത്തിയ ശസ്ത്രക്രിയക്കും ശേഷം ഇരുവരുടെയും ശരീരത്തിൽനിന്ന് 260 കിലോയോളം കുറച്ചു. ഇതോടെ, ഇരുവർക്കും സാധാരണ ജീവിതം നയിക്കാമെന്ന അവസ്ഥയായി.
ശരീരഭാരം കുറയ്ക്കുന്നതിനായി റെനെയും മൂത്ത സഹോദരൻ മൈക്കലും ചേർന്ന് വെയ്റ്റ് ലോസ് ക്ലിനിക്കിലെത്തിയപ്പോഴാണ് ലീ ആദ്യമായി റെനെയെ കാണുന്നത്. പിന്നീടിവർ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭക്ഷണനിയന്ത്രണമൊക്കെ വരുത്തിയിട്ടും ഭാരം കുറയാതെ വ്ന്നതോടെ, ഇരുവരുടെയും ജീവിതം ദുസ്സഹമായി. പരസ്പരമൊന്ന് ആശ്വസിപ്പിക്കാൻ പോലുമാകാത്ത വലിപ്പത്തിലേക്ക് അവർ 'വളർന്നു'.
റെനെയുടെ സഹാദരി കെയ്‌സിയാണ് ഇക്കാലയളവിൽ ഇരുവരുടെയും കാര്യങ്ങൾ നോക്കിയിരുന്നത്. കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത രീതിയിൽ ലീ മാറിയതോടെ, സർജറിയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മിസൂറിയിൽനിന്ന് ടെക്‌സസിലെത്തിയ ഇരുവരും ശരീരഭാരം കുറയ്ക്കുന്നതിൽ വിദഗ്ധനാ ഡോ. യൂനാൻ നൗസാറദാനെ കാണുകയും അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ചികിത്സ നടത്തുകയുമായിരുന്നു.
ഇടയ്ക്ക് ന്യുമോണിയ ബാധിച്ചത് റെനെയുടെ ചികിത്സ വൈകിപ്പിച്ചെങ്കിലും ഇരുവരും ഒരുമിച്ചാണ് ഗ്യാസ്‌ട്രോ ബൈപ്പാസ് സർജറിക്ക് വിധേയരായത്. പുതിയ രീതിയിലുള്ള ഭക്ഷണ-ജീവിത ശൈലികൾ ഇരുവരെയും ജീവിതത്തിലേ്ക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒരുഘട്ടത്തിൽ ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ, ശരീരഭാരം കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെ, പരസ്പരം താങ്ങായി മാറാൻ ഇരുവർക്കുമായെന്ന് ലീ പറയുന്നു.