- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത് വെമൂലയുടെ ജാതി; കമ്മീഷൻ റിപ്പോർട്ട് കത്തിച്ചു
തിരുവനന്തപുരം : ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമൂല എന്ന വിദ്യാർത്ഥി ദലിതനല്ലെന്ന കണ്ടെത്തിയ രൂപൻവാൾ കമ്മീഷൻ റിപ്പോർട്ട് കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് വദ്യാർഥികൾ റിപ്പോർട്ട് കത്തിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ വച്ച് നടന്ന സംഗമം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. രോഹിത് വെമൂലയെ വ്യവസ്ഥാപിതമായി കൊലപ്പെടുത്തിയ കാവി ഭരണകൂടത്തിന്റെ സാക്ഷിപത്രം ഇന്ത്യയിലെ ദലിതുകളും വിദ്യാർത്ഥി സമൂഹവും തള്ളിക്കളയണമെന്ന് കെ. അംബുജാക്ഷൻ പറഞ്ഞു. രോഹിത് വെമൂലയുടെ ആത്മഹത്യയെത്തുടർന്ന് രാജ്യത്ത് ദലിത് പിന്നോക്ക സമൂഹത്തിന്റെ മുൻകൈയിൽ രൂപപ്പെട്ട ഫാഷിസ്റ്റ് വിരുദ്ദ മുന്നേറ്റങ്ങളെ ഇല്ലായ്മചെയ്യാനും ഇത്തരം പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുമാണ് രോഹിത് വെമൂല ദലിതനല്ലെന്ന കമ്മീഷൻ റിപ്പോർട്ടുകൾ പടച്ചുണ്ടാക്കുന്നതിലൂടെ സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ ജനസമൂഹങ്ങൾ അംഗീകരിച്ച യാഥാർഥ
തിരുവനന്തപുരം : ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമൂല എന്ന വിദ്യാർത്ഥി ദലിതനല്ലെന്ന കണ്ടെത്തിയ രൂപൻവാൾ കമ്മീഷൻ റിപ്പോർട്ട് കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് വദ്യാർഥികൾ റിപ്പോർട്ട് കത്തിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ വച്ച് നടന്ന സംഗമം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു.
രോഹിത് വെമൂലയെ വ്യവസ്ഥാപിതമായി കൊലപ്പെടുത്തിയ കാവി ഭരണകൂടത്തിന്റെ സാക്ഷിപത്രം ഇന്ത്യയിലെ ദലിതുകളും വിദ്യാർത്ഥി സമൂഹവും തള്ളിക്കളയണമെന്ന് കെ. അംബുജാക്ഷൻ പറഞ്ഞു. രോഹിത് വെമൂലയുടെ ആത്മഹത്യയെത്തുടർന്ന് രാജ്യത്ത് ദലിത് പിന്നോക്ക സമൂഹത്തിന്റെ മുൻകൈയിൽ രൂപപ്പെട്ട ഫാഷിസ്റ്റ് വിരുദ്ദ മുന്നേറ്റങ്ങളെ ഇല്ലായ്മചെയ്യാനും ഇത്തരം പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുമാണ് രോഹിത് വെമൂല ദലിതനല്ലെന്ന കമ്മീഷൻ റിപ്പോർട്ടുകൾ പടച്ചുണ്ടാക്കുന്നതിലൂടെ സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നത്.
രാജ്യത്തെ ജനസമൂഹങ്ങൾ അംഗീകരിച്ച യാഥാർഥ്യങ്ങളെ അട്ടിമറിക്കാനാണ് ഭരണകൂടങ്ങൾ കമ്മീഷനുകളെ ഉപയോഗപ്പെടുത്തുന്നത്. നാനാവതി കമ്മീഷനും രൂപൻ വാൾ കമ്മീഷനും ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. കെ.വി സഫീർഷ അധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ കാവാട്ട്, സുനിൽ സുബ്രഹ്മണ്യം, എ.എ മുഫീദ എന്നിവർ നേതൃത്വം നൽകി.