- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമഡി നമ്പരുകളുമായി വീണ്ടും ദീലിപ് എത്തുന്നു;വെൽകം ടു സെൻട്രൽ ജയിൽ ട്രെയിലർ കാണാം
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുന്ദർ ദാസും ദിലീപും ഒന്നിക്കുന്ന വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഹാസ്യത്തിന് പ്രധാന്യം നൽകി, പതിവ് ദിലീപ് ചേരുവകളെല്ലാം ചേർത്തൊരുക്കുന്ന ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിലിനെന് ട്രെയിലർ സൂചന നല്കുന്നു. ബന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ജയിൽ വാസം ആഘോഷമാക്കുന്ന നായകനെ നമുക്ക് ട്രെയിലറിൽ കാണാം. തെന്നിന്ത്യൻ താരം വേദികയാണ് ചിത്രത്തിലെ നായിക. വില്ലാളി വീരൻ എന്ന ചിത്രത്തിന് ശേഷം വേദികയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിൽ ഹാസ്യത്തിന് ചുക്കാൻ പിടിക്കാൻ ദിലീപിനൊപ്പം, രൺജി പണിക്കർ, അജു വർഗ്ഗീസ്, കൊച്ചു പ്രേമൻ, ഷറഫുദ്ദീൻ, ഹാരിഷ്, ധർമജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, പ്രദീപ് കോട്ടയം, കൈലാഷ്, ഗിന്നസ് പക്രു, സിദ്ദിഖ് തുടങ്ങിയൊരു വലിയ താരനിരയും എത്തുന്നുണ്ട്. കുബേരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപും സുന്ദർ ദാസും ഒടുവിൽ ഒന്നിച്ചത്. ചിത്രം സെപ്റ്റംബർ 9 ന് തിയേറ്ററിലെത്തും.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുന്ദർ ദാസും ദിലീപും ഒന്നിക്കുന്ന വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഹാസ്യത്തിന് പ്രധാന്യം നൽകി, പതിവ് ദിലീപ് ചേരുവകളെല്ലാം ചേർത്തൊരുക്കുന്ന ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിലിനെന് ട്രെയിലർ സൂചന നല്കുന്നു. ബന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ജയിൽ വാസം ആഘോഷമാക്കുന്ന നായകനെ നമുക്ക് ട്രെയിലറിൽ കാണാം. തെന്നിന്ത്യൻ താരം വേദികയാണ് ചിത്രത്തിലെ നായിക. വില്ലാളി വീരൻ എന്ന ചിത്രത്തിന് ശേഷം വേദികയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വെൽകം ടു സെൻട്രൽ ജയിൽ ഹാസ്യത്തിന് ചുക്കാൻ പിടിക്കാൻ ദിലീപിനൊപ്പം, രൺജി പണിക്കർ, അജു വർഗ്ഗീസ്, കൊച്ചു പ്രേമൻ, ഷറഫുദ്ദീൻ, ഹാരിഷ്, ധർമജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, പ്രദീപ് കോട്ടയം, കൈലാഷ്, ഗിന്നസ് പക്രു, സിദ്ദിഖ് തുടങ്ങിയൊരു വലിയ താരനിരയും എത്തുന്നുണ്ട്.
കുബേരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപും സുന്ദർ ദാസും ഒടുവിൽ ഒന്നിച്ചത്. ചിത്രം സെപ്റ്റംബർ 9 ന് തിയേറ്ററിലെത്തും.