- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്രമാദ്ധ്യമപ്രവർത്തനം തടയാനുള്ള ശ്രമത്തെ ചെറുക്കും-ഹമീദ് വാണിയമ്പലം
കോഴിക്കോട്: സ്വതന്ത്രമാദ്ധ്യമപ്രവര്ത്തനം തടയാനുള്ള ശ്രമം ചെറുത്ത്‌തോല്പിക്കാൻ മാദ്ധ്യമപ്രവര്ത്തകരോടൊപ്പം അണിനിരക്കണമെന്ന് വെല്‌ഫെയര് പാര്ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലംപ്രസ്ഥാവനയിൽപറഞ്ഞു. കോഴിക്കോട് കോടതി വാര്ത്തകള് റിപ്പോര്ട്ട് ചെ യ്യാന് ശ്രമിച്ച മാദ്ധ്യമപ്രവര്ത്തകരോട് ഗുണ്ടാനേതാവിന്റെ രീതിയിലാണ് പൊലീസ് ഇൻസ്‌പെക്ടര് പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ ഉടന് അറസ്റ്റ് ചെയ്യുകയും സർവ്വീസില് നിന്ന് നീക്കുകയും വേണം. ഒരാഴ്ചയായി സംസ്ഥാനത്ത് മാദ്ധ്യമപ്രവര്ത്തകരെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിയാവട്ടെ മാദ്ധ്യമങ്ങളെ പരോക്ഷമായി വിമര്ശിച്ച് ഒളിച്ച് കഴിക്കുകയാണ്. സംസ്ഥാനമുഖ്യമന്ത്രി മാദ്ധ്യമപ്രവര്ത്തികരോട് സ്വീകരിക്കുന്ന സമീപനമാണ് പൊലീസിനും അഭിഭാഷകര്ക്കും മാദ്ധ്യമപ്രവര്ത്തകരെ ആക്രമിക്കാൻ ധൈര്യം നല്കുന്നത്. ഹൈക്കോടതി അനുവദിച്ചിട്ടുള്ള സ്വതന്ത്രമാദ്ധ്യമപ്രവര്ത്തനം അനുവധിക്കില്ല എന്ന് ശഠിക്കുന്നവര്ക്ക് സര്ക്കാര് കൂട്ട്‌നില്ക്കരുത്. മാദ്ധ്യമപ്രവര്ത്തരകര്ക്ക് നേ രെ കയ്യേറ്റത്തിന് തുനിയുന്നവരെ നിയമനടപടിക്ക്
കോഴിക്കോട്: സ്വതന്ത്രമാദ്ധ്യമപ്രവര്ത്തനം തടയാനുള്ള ശ്രമം ചെറുത്ത്‌തോല്പിക്കാൻ മാദ്ധ്യമപ്രവര്ത്തകരോടൊപ്പം അണിനിരക്കണമെന്ന് വെല്‌ഫെയര് പാര്ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലംപ്രസ്ഥാവനയിൽപറഞ്ഞു. കോഴിക്കോട് കോടതി വാര്ത്തകള് റിപ്പോര്ട്ട് ചെ യ്യാന് ശ്രമിച്ച മാദ്ധ്യമപ്രവര്ത്തകരോട് ഗുണ്ടാനേതാവിന്റെ രീതിയിലാണ് പൊലീസ് ഇൻസ്‌പെക്ടര് പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ ഉടന് അറസ്റ്റ് ചെയ്യുകയും സർവ്വീസില് നിന്ന് നീക്കുകയും വേണം. ഒരാഴ്ചയായി സംസ്ഥാനത്ത് മാദ്ധ്യമപ്രവര്ത്തകരെ വേട്ടയാടുകയാണ്.
മുഖ്യമന്ത്രിയാവട്ടെ മാദ്ധ്യമങ്ങളെ പരോക്ഷമായി വിമര്ശിച്ച് ഒളിച്ച് കഴിക്കുകയാണ്. സംസ്ഥാനമുഖ്യമന്ത്രി മാദ്ധ്യമപ്രവര്ത്തികരോട് സ്വീകരിക്കുന്ന സമീപനമാണ് പൊലീസിനും അഭിഭാഷകര്ക്കും മാദ്ധ്യമപ്രവര്ത്തകരെ ആക്രമിക്കാൻ ധൈര്യം നല്കുന്നത്. ഹൈക്കോടതി അനുവദിച്ചിട്ടുള്ള സ്വതന്ത്രമാദ്ധ്യമപ്രവര്ത്തനം അനുവധിക്കില്ല എന്ന് ശഠിക്കുന്നവര്ക്ക് സര്ക്കാര് കൂട്ട്‌നില്ക്കരുത്. മാദ്ധ്യമപ്രവര്ത്തരകര്ക്ക് നേ രെ കയ്യേറ്റത്തിന് തുനിയുന്നവരെ നിയമനടപടിക്ക് വിധേയമാക്കണം.
ക്രമസമാധാനപാലനത്തിന് ചുമതലപ്പെടുത്തപ്പെട്ട പാലീസ്തന്നെ നിയമം കയ്യിലെടുക്കാന് ശ്രമിക്കുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നു എന്നും ഇത് പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമാദ്ധ്യമപ്രവര്ത്ത നത്തെ തടയുകയും മാദ്ധ്യമപ്രവര്ത്ത്കരെ ആക്രമിക്കുകയും ചെയ്യുന്ന നടപടിയില് പ്രതിഷേധിച്ച് പരിപാടികള് സംഘടിപ്പിക്കാന് അദ്ദേഹം പാര്ട്ടി പ്രവര്ത്ത്കരോട് ആഹ്വാനംചെയ്തു.