ഗെയിൽ വികസനമല്ല, വിനാശമാണ് എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് നയിക്കുന്ന ദ്വിദിന സമരയാത്രക്ക് തുടക്കമായി. വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി. ആയിശ ജാഥാ ക്യാപ്റ്റൻ എം. ഐ. റഷീദിന് പതാക കൈമാറിക്കൊണ്ടാണ് സമരയാത്രക്ക് തുടക്കമായത്.

ഗെയിൽ വികസനമല്ല, വിനാശമാണ്എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് നയിക്കുന്ന ദ്വിദിന സമരയാത്രക്കാണ് വളാഞ്ചേരിയിൽ നിന്നും തുടക്കമായത്.വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും ജാഥാ കൺവീനറുമായ മുനീബ് കാരക്കുന്ന് വിഷയാവതരണം നടത്തി.

കെ.വി.വി എസ് വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ട് ടി.എം. പത്മകുമാർ എൻ എച്ച് 17 ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ വി.പി. ഉസ്മാൻ ഹാജി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം നഈം മാറഞ്ചേരി, പരിസ്ഥിതി സംഘം ജില്ലാ കോർഡിനേറ്റർ എം. പി. എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ഗെയിൽ വിക്ടിംസ് ഫോറം, ഗെയിൽ വിരുദ്ധ സമരസമിതി,എൻ എച്ച് 17 ആക്ഷൻ കൗൺസിൽ തുടങ്ങി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണമണിയിച്ചു.

ജാഥാ ക്യാപ്റ്റൻ എം. ഐ. റഷീദ് മറുപടി പ്രസംഗം നടത്തി. കൃഷ്ണൻ കുനിയിൽ, ഗണേശ് വടേരി, റംല മമ്പാട്, ഫാറൂഖ് ശാന്തപുരം, ശാക്കിർ ചങ്ങരംകുളം, മുഹമ്മദ് പൊന്നാനി, സാബിർ അൻസാരി, മിനു മുംതാസ്, സീനത്ത് കോക്കൂർ എന്നിവർ സംബന്ധിച്ചു. തൗഫീഖ് പാറമ്മൽ സ്വാഗതവും ടി. വി. ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു.തുടർന്ന് കോട്ടക്കൽ മണ്ഡലത്തിലെ എടയൂർ സി.കെ.പാറ, കരേക്കാട്, മാറാക്കര മരവട്ടം, പൊന്മള കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിൽ സമരയാത്രക്ക് സ്വീകരണം നൽകി