സാൽമിയ : വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല ,സോപ്പ്ഫുട്ബോൾ മത്സരത്തിൽ അബ്ബാസിയ ടീം ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ ടീം സാൽമിയയെ പരാജയപ്പെടുത്തിയാണ് അബ്ബാസിയ കപ്പ് കരസ്ഥമാക്കിയത്.

ഓക്ടോബർ 6 രാവിലെ 7.30 മുതൽ ഗൾഫ്‌സ്ടിറ്റ് റോഡിലെ സിൻബാദ് സോപ്പ് ഫുട്‌ബോൾ കോർട്ടിൽ ആരംഭിച്ച മത്സരങ്ങൾ വെൽഫെയർ കേരള കുവൈത്ത് ജന. സെക്രട്ടറി ശ്രീ മജീദ് നരിക്കോടൻ ഉത്ഘാടനം ചെയ്തു.കുവൈത്തിന്റ നാനാ ഭാഗത്തുനിന്നുള്ള എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

റഫീഖ് ബാബു, ലായിക് അഹമ്മദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വെൽഫെയർ കേരള കേന്ദ്ര പ്രസിഡണ്ട് ഖലീലുറഹ്മാൻ, വൈസ് പ്രസിഡണ്ട് അനിയൻ കുഞ്, ജന.സെക്രട്ടറി മജീദ്, മേഖല പ്രസിഡണ്ട് സിറാജ് സ്രാമ്പിക്കൽ,റഫീഖ് ബാബു, സഫ്വാൻ, സലിം തുടങ്ങിയവർ വിജയികൾക്കുള്ള വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സര കൻവീനർ അബ്ദുറഹിമാൻ .കെ നന്ദി രേഖപ്പെടുത്തി.വിഷണു നടേഷ് ,പ്രതീപ് കുമാർ, നിഷാദ് ,ഇസ്മായിൽ,നൗഷാദ്, ബുർഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.