- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസത്തിനെതിരെ മതേതര മുന്നണികൾ ഒന്നിക്കണം - നാസർ കീഴുപറമ്പ്
വടക്കാങ്ങര : നോട്ടു നിരോധനത്തിലൂടെയും അമിതമായ പെട്രോൾ വില വർധനവിലൂടെയും ജനജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് ജനദ്രോഹ നടപടിക്കെതിരെ മതേതര മുന്നണികൾ ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസത്തെ പരാജയപ്പെടുത്താൻ വെൽഫെയർ പാർട്ടി മതേതര മുന്നണികളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ, കെ സക്കീർ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ ജാബിർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി
വടക്കാങ്ങര : നോട്ടു നിരോധനത്തിലൂടെയും അമിതമായ പെട്രോൾ വില വർധനവിലൂടെയും ജനജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് ജനദ്രോഹ നടപടിക്കെതിരെ മതേതര മുന്നണികൾ ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്.
വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസത്തെ പരാജയപ്പെടുത്താൻ വെൽഫെയർ പാർട്ടി മതേതര മുന്നണികളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ, കെ സക്കീർ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ ജാബിർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി