തിരുവനന്തപുരം: വിദ്യാർത്ഥി വിരുദ്ധ നടപടികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ലോ അക്കാഡമി പ്രിൻസിപ്പാളിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാറും സർവകലാശാലയും ആവശ്യമായ നടപടികൾസ്വീകരിക്കണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലോ അക്കാഡമി വിദ്യാർത്ഥികളുടെ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാശ്രയ കോളേജുകളെയും വിദ്യാഭ്യാസ കച്ചവടക്കാരെയും നിലക്കുനിർത്താൻ ഇനിയും വൈകിക്കൂടാ. പ്രാഥമികമനുഷ്യാവകാശം പോലും ലംഘിച്ച് കേരളം ആട്ടിയകറ്റിയ ജാതിവിവേചനത്തിന്റെ വിളനിലങ്ങളായി സ്വകാര്യ സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങൾ മാറിയിരിക്കുന്നു. ഏത് നിലക്കുംപണമുണ്ടാക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമങ്ങൾക്ക്‌സർക്കാറുകൾ കൂട്ടുനിന്നതിന്റെ ഫലമാണ് കേരളം
ഇന്നനുഭവിക്കുന്നത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയുംമനുഷ്യത്വരഹിതമായ പീഡനങ്ങൾക്കാണ് പല കോളേജുകളും വിധേയമാക്കുന്നത്.

കർശന നിയമങ്ങളിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും സാമൂഹ്യ നിയന്ത്രണ ത്തിലേക്ക് ഈ സ്ഥാപനങ്ങളെ കൊണ്ടുവരണം. ജിഷ്ണുവിനെപ്പോലെ ഇനിയും വിദ്യാർത്ഥികൾ വേട്ടയാടപ്പെടരുത്. വിദ്യാർത്ഥികളുടെ അവകാശങ്ങളെഹനിക്കുന്നത് ചൂണ്ടിക്കാട്ടിയാൽ ഇന്റേണൽ മാർക്ക്കാട്ടിയാണ് നിശബ്ദരാക്കുന്നത്. സ്വാശ്രയ കൊള്ളക്കാരുടെതനിനിറം മനസ്സിലാക്കാൻ വിദ്യാർത്ഥി പ്രക്ഷോഭം വഴിതുറന്നു.

ലോ അക്കാഡമിയിൽ സമരത്തിന് നേതൃത്വം കൊടുക്കുന്നവിദ്യാർത്ഥി പ്രതിനിധികൾക്ക് വെൽഫെയർ പാർട്ടിയുടെപിന്തുണ അദ്ദേഹം അറിയിച്ചു.വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം അവകാശങ്ങളുംസർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹക്കീം, സംസ്ഥാന സെക്രട്ടറികെ.എ. ഷെഫീഖ് എന്നിവരും പ്രതിനിധി സംഘത്തിൽഉണ്ടായിരുന്നു.