- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി പടരുന്നത് തടയാൻ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സംസ്ഥാനമാകെ വ്യാപകമാകുന്ന പകർച്ചപ്പനി തടയാൻ സർക്കാർ സ്വീകരിച്ച സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഡങ്കിപനി, എച്ച്1എൻ1 അടക്കമുള്ള പകർച്ച പനികൾ വ്യാപകമാകുകയാണ്. മലിനീകരണം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികളുടെ അപര്യാപ്തത എല്ലാ വർഷവും ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികളുടെ ആധിക്യം താങ്ങാനാവുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫുകളെയും ആശുപത്രികളിൽ നിയമിക്കണം. ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ട് സ്ഥിരമായ സംവിധാനങ്ങൾ വർദ്ധിപ്പിക്കണം. ജൂൺ 27 മുതൽ സംസ്ഥാന വ്യാപകമായി സർക്കാർ ആഹ്വാന പ്രകാരം നടക്കുന്ന ശുചീകരണ പരിപാടികളിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനമാകെ വ്യാപകമാകുന്ന പകർച്ചപ്പനി തടയാൻ സർക്കാർ സ്വീകരിച്ച സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഡങ്കിപനി, എച്ച്1എൻ1 അടക്കമുള്ള പകർച്ച പനികൾ വ്യാപകമാകുകയാണ്. മലിനീകരണം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികളുടെ അപര്യാപ്തത എല്ലാ വർഷവും ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികളുടെ ആധിക്യം താങ്ങാനാവുന്നില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ സ്റ്റാഫുകളെയും ആശുപത്രികളിൽ നിയമിക്കണം. ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ട് സ്ഥിരമായ സംവിധാനങ്ങൾ വർദ്ധിപ്പിക്കണം. ജൂൺ 27 മുതൽ സംസ്ഥാന വ്യാപകമായി സർക്കാർ ആഹ്വാന പ്രകാരം നടക്കുന്ന ശുചീകരണ പരിപാടികളിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
Next Story