തിരൂർക്കാട് : ഇരകളോടൊപ്പം നിൽക്കുന്ന ജനപക്ഷത്ത് നിൽക്കുന്ന വെൽഫെയർ പാർട്ടിക്ക് കരുത്തേകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര. ഇവിടുത്തെ ദലിതനും ആദിവാസികൾക്കും മുസ്ലിമിനും സ്ത്രീകൾക്കും നീതി നിഷേധിക്കപ്പെടുന്നവനും ഒപ്പം നിൽക്കുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടിയെന്നും അവർ കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ വനിതാ വിഭാഗം മങ്കട മണ്ഡലം തല ഉദ്ഘാടനം തിരൂർക്കാട്ട് നിർവഹിക്കുകയായിരുന്നു അവർ.സംസ്ഥാന കൗൺസിൽ അംഗം റംല മമ്പാട്, മക്കരപ്പറമ്പ പഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, സാബിറ തിരൂർക്കാട്, സുൽഫത്ത് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.