കൂടരഞ്ഞി: കൂമ്പാറ ഉരുൾപൊട്ടലുണ്ടായ കൽപിനിയിൽ ദുരിതബാധിതർക്ക് വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായ കിറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, കൽപിനി കുടിവെള്ള പദ്ധതി ചെയർമാൻ രാജു താമരക്കുന്നേലിന് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സോളി ജോർജ്ജ്, സാലിം ജീറോഡ്, ഫിറോസ്ഖാൻ, ഹാരിസ് മുറമ്പാത്തി എന്നിവർ നേതൃത്വം നൽകി.