- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് ആശങ്കകൾ പരിഹരിക്കും;വെൽഫെയർ കേരള കുവൈത്ത് നേതാക്കൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് കാലത്ത് സൗജന്യ ചാർട്ടർ വിമാനം അയച്ചതുൾപ്പെടെ നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളടക്കം വെൽഫെയർ കേരള കുവൈത്ത് നടത്തി വരുന്ന ബഹുമുഖമായ പ്രവർത്തനങ്ങൾ നേതാക്കൾ അംബാസിഡർക്ക് വിശദീകരിച്ചു. പ്രവർത്തനങ്ങളിൽ അദ്ദേഹം മതിപ്പ് രേഖപ്പെടുത്തി.
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന് അംബാസിഡറുടെയും എംബസിയുടെയും ഇടപെടലുകൾ വലിയ ആശ്വാസമേകിയതായും പ്രവാസി സമൂഹത്തിന്റെ മനസ്സറിഞ്ഞു കൊണ്ട് അവർക്ക് പ്രതീക്ഷ നൽകും വിധം എംബസ്സി നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യങ്ങളായ പ്രവർത്തനങ്ങളെ നേതാക്കൾ മുക്തഖണ്ടം പ്രശംസിച്ചു.പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തികൊണ്ട് അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു.
ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്ന പ്രവാസികളുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്‌സിൻ തിയ്യതിയും രേഖപ്പെടുത്തുക, പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ഫണ്ട് കാലതാമസം കൂടാതെ എംബസ്സിയിൽ നിന്നും ലഭ്യമാക്കുക, മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഫോറങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുക, ഗാർഹിക തൊഴിലാളികളുടെ നിയമപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എംബസ്സിയുടെ നേതൃത്വത്തിൽ റുമൈത്തിയ ലേബർ ഓഫീസിൽ പ്രത്യേക ഹെൽപ് ഡെസ്‌ക് സ്ഥാപിക്കുക , കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ ആധികാരികത ഉറപ്പുവരുത്താൻ എംബസ്സിക്ക് കീഴിൽ പ്രത്യേക ഹെൽപ് ഡെസ്‌ക് സ്ഥാപിക്കുക, കോവിഡ് പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട തുച്ചവരുമാനക്കാരായ പ്രവാസികൾക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ വിഷങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി.
വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകൾ കേന്ദ്ര സർക്കാറുമായി ബസപ്പെട് പരിഹരിക്കുമെന്ന് അംബാസിഡർ പറഞ്ഞു.
ഇന്ത്യയിൽ ലോക്ക്‌ഡൗൺ മൂലം പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് പുതുക്കാനാകാതെ ഈയിടെ നിരവധി പ്രവാസികളുടെ വിസ കാൻസലായി പോയിരുന്നു. താമസ രേഖ പുതുക്കുന്നതിന് കുറഞ്ഞത് ഒരുവർഷം പാസ്‌പോർട്ട് കാലാവധി വേണമെന്ന നിബന്ധനയിൽ ഇളവ് ലഭിക്കുന്നതിനു നയതന്ത്ര ഇടപെടൽ വേണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ ഉറപ്പു നൽകി.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് , ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി , വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ് , ലായിക് അഹമ്മദ് , സെക്രെട്ടറിമാരായ വഹീദ ഫൈസൽ ,അഷ്‌ക്കർ മാളിയേക്കൽ എന്നിവരാണ് ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചത്.