- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് ജസ്റ്റിസിന്റെ നിലപാട്: നീതി പീഠത്തിന്റെ വിശ്വാസ്യത തകർത്തു; വെൽഫെയർ കേരള കുവൈത്ത്
ഗൗരവമുള്ള വിഷയങ്ങൾ ഉൾകൊള്ളുന്ന കേസുകളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നിഷ്ട്ടപ്രകാരം തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും നീതിപീഠത്തിന്റെ വിശ്വാസ്യത തകർക്കു ന്നതുമാണെന്ന് വെല്‌ഫൈയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല് റഹ്മാൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റ വാദം കേട്ട സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ജൂനിയർ ജഡ്ജി അധ്യക്ഷനായ ബെഞ്ചിനു നൽകിയത് ദുരൂഹമാണ്. കേസിൽ നിന്നും ബിജെപി അധ്യക്ഷനെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ ജുഡീഷ്യറിയിൽ ഇടപെടുന്നു എന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായ സുപ്രീം കോടതി ഭരണ സംവിധാനം ഈ നിലയിലേക്ക് പോകുന്നത് രാജ്യത്തെ നീതി സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നതാണ്.. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മുതിർന്ന ജഡ്ജിമാര്ക്ക് നേരെ നടന്ന കോഴ ആരോപണത്തിലും നിക്ഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ
ഗൗരവമുള്ള വിഷയങ്ങൾ ഉൾകൊള്ളുന്ന കേസുകളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നിഷ്ട്ടപ്രകാരം തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും നീതിപീഠത്തിന്റെ വിശ്വാസ്യത തകർക്കു ന്നതുമാണെന്ന് വെല്‌ഫൈയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല് റഹ്മാൻ പറഞ്ഞു.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റ വാദം കേട്ട സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ജൂനിയർ ജഡ്ജി അധ്യക്ഷനായ ബെഞ്ചിനു നൽകിയത് ദുരൂഹമാണ്. കേസിൽ നിന്നും ബിജെപി അധ്യക്ഷനെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ ജുഡീഷ്യറിയിൽ ഇടപെടുന്നു എന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയായ സുപ്രീം കോടതി ഭരണ സംവിധാനം ഈ നിലയിലേക്ക് പോകുന്നത് രാജ്യത്തെ നീതി സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നതാണ്.. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മുതിർന്ന ജഡ്ജിമാര്ക്ക് നേരെ നടന്ന കോഴ ആരോപണത്തിലും നിക്ഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. കളങ്കിതനായ ചീഫ് ജസ്റ്റിസിനെ നിലനിർത്തി ഇന്ത്യൻ ജുഡീഷ്യറിയെ മുന്നോട്ടു കൊണ്ട് പോകുന്നത് ആത്മഹത്യാപരവും ഇന്ത്യൻ ജനതയോടുള്ള വെല്ലു വിളിയുമാണ്. എത്രയും പെട്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയെ ഇമ്പീച് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.