ഫഹാഹീൽ : വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക്ദിനാഘോഷവും സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചു. വെൽഫെയർ കേരള കുവൈത്ത്‌വൈസ് പ്രസിഡന്റ് അനിയന്കുഞ്ഞു പാപ്പച്ചൻ പരിപാടി ഉത്ഘാടനം ചെയ്തു.വെൽഫെയർ കേരള കുവൈത്ത് അസി. ട്രഷറർ അൻവർ സാദത്ത് മുഖ്യ പ്രഭാഷണംനിർവഹിച്ചു. ശോഭ സുരേഷ് , സഫിയ നൗസിൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പരിപാടികളും ധീരജവാന്മാർക്കുള്ള ആദരവും പരിപാടിക്ക് മാറ്റുകൂട്ടി. അജിത് കുമാർ, ഷജർ ഖാലിദ് ,മറിയം മൊയ്ദു, യൂനസ് സലീം, സമിയത് യൂനസ്,ഫസീല എന്നിവർ നേതൃതം നൽകി.

പരിപാടിയിൽ വെച്ച് വെൽഫെയർ കേരള കുവൈത്തിന്റെ മെമ്പർഷിപ് കാമ്പയിനിന്റെ ഉത്ഘാടനം ലേർണിങ് ആൻഡ് ഡെവലപ്‌മെന്റ് കൺവീനർ മൊയ്ദു കെ മണി ഗംഗാധരനിൽനിന്ന് അംഗ്വത്ത അപേക്ഷ സ്വീകരിച്ചു കൊണ്ട് നിർവഹിച്ചു. പുതുതായി അംഗങ്ങൾആയവരിൽ നിന്ന് ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ , വർക്കിങ് കമ്മറ്റിഅംഗങ്ങളായ റീന ബ്ലെസൻ , അസീസ് എന്നിവർ അപേക്ഷകൾ സ്വീകരിച്ചു. നോർക്ക പ്രവാസിതിരിച്ചറിയൽ കാർഡിന്റെ 14 ആം ഘട്ട നോർക്ക കാർഡ് വിതരണം രത്തൻ കുമാറിന് നൽകികൊണ്ട് സാമൂഹിക വിഭാഗം കൻവീണർ അൻവർ ഷാജി നിർവഹിച്ചു. വെൽഫെയർ കേരള കുവൈത്ത്ഫഹാഹീൽ മേഖലക്ക് കീഴിൽ അപേക്ഷ നൽകിയവർക്കുള്ള കാർഡുകളാണ് വിതരണം ചെയ്തത്.

ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വെൽഫെയർ കേരള കുവൈത്ത്ഫഹാഹീൽ മേഖല പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സലീജ് കെ ടി സ്വാഗതവും , മേഖല ട്രഷറർ നസീം കൊച്ചന്നൂർ നന്ദിയുംപറഞ്ഞു.