- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ നടന്നത് ഉത്തരേന്ത്യയിലേതിന് സമാനമായ വംശീയ കൊല; കൊലപാതകികളെ അറസ്റ്റ് ചെയ്യുക : വെൽഫെയർ പാർട്ടി
തിരുവനന്തപുരം : അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതിന് പിന്നിൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്നതിന് സമാനമായ വംശീയ ബോധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻര് ഹമീദ് വാണിമ്പലം. പശുവിന്റെ പേരിൽ ബീഹാറിലും യുപിയിലുമൊക്കെ നടക്കുന്ന കൊലകളുടേതിന് സമാനമാണ് ഈ കൊലയും. ഉത്തരേന്ത്യയിൽ സംഘ്പരിവാർ മാത്രമാണ് കൊല നടത്തുന്നതെങ്കിൽ ഇവിടെ മുഖ്യധാര പൊതുസമൂഹമാണ് എന്ന ഭയാനകമായ വസ്തുത കൂടിയുണ്ട്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന വിനായകൻ എന്ന ചെറുപ്പകാരന്റെ അവസ്ഥ സമാനമാണ്. അത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നു. കുറ്റക്കാരെ ശിക്ഷിക്കുന്നില്ല എന്നതാണ് തല്ലിക്കൊലയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള ധൈര്യം കുറ്റവാളികൾക്ക് നൽകുന്നത്. മധുവിനെ തല്ലിച്ചതച്ച് പൊലീസ് ജീപ്പിലേക്ക് ഇട്ടുകൊടുത്തവരെ അപ്പോൾ തന്നെ പൊലീസിന് പിടികൂടാമായിരുന്നു. പൊലീസും ഈ ആൾക്കൂട്ട വംശീയതയോടൊപ്പമാണ്. അടിയന്തിരമായി സർക്കാർ നടപടി സ്വീകരിക
തിരുവനന്തപുരം : അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതിന് പിന്നിൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്നതിന് സമാനമായ വംശീയ ബോധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻര് ഹമീദ് വാണിമ്പലം. പശുവിന്റെ പേരിൽ ബീഹാറിലും യുപിയിലുമൊക്കെ നടക്കുന്ന കൊലകളുടേതിന് സമാനമാണ് ഈ കൊലയും. ഉത്തരേന്ത്യയിൽ സംഘ്പരിവാർ മാത്രമാണ് കൊല നടത്തുന്നതെങ്കിൽ ഇവിടെ മുഖ്യധാര പൊതുസമൂഹമാണ് എന്ന ഭയാനകമായ വസ്തുത കൂടിയുണ്ട്.
കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന വിനായകൻ എന്ന ചെറുപ്പകാരന്റെ അവസ്ഥ സമാനമാണ്. അത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നു. കുറ്റക്കാരെ ശിക്ഷിക്കുന്നില്ല എന്നതാണ് തല്ലിക്കൊലയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള ധൈര്യം കുറ്റവാളികൾക്ക് നൽകുന്നത്. മധുവിനെ തല്ലിച്ചതച്ച് പൊലീസ് ജീപ്പിലേക്ക് ഇട്ടുകൊടുത്തവരെ അപ്പോൾ തന്നെ പൊലീസിന് പിടികൂടാമായിരുന്നു. പൊലീസും ഈ ആൾക്കൂട്ട വംശീയതയോടൊപ്പമാണ്. അടിയന്തിരമായി സർക്കാർ നടപടി സ്വീകരിക്കണം. ആ യുവാവിമെ മർദ്ദിച്ച കുറ്റവാളികളെ ആ സമയത്ത് തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.