- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതംവീട്- ചേലഞ്ചീരി കുടിവെള്ള പ്രശ്‌നം ഉടൻ പരിഹരിക്കണം: വെൽഫെയർ പാർട്ടി
പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന മാതംവീട് - ചേലഞ്ചീരി ഹരിജൻ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഉടൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ കുടിവെള്ള സ്രോതസായിരുന്ന കിണറിന് ചുറ്റും വലിയ മതിൽ തീർത്തതിനാൽ ജനങ്ങൾക്ക് വെള്ളം എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ കുടിവെള്ള ടാങ്ക് ചോർന്ന് വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അനങ്ങാപ്പാറ നയം അവസാനിപ്പി ച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് അബ്ദുൽ ഖനി, സെക്രട്ടറി മജീദ് കുരുവംപാടം, വൈസ് പ്രസിഡന്റ് എ.ത്വാഹിറ, കെ.ജെ ജോസ്, എം.നൗഷാദ്, ശിവദാസ്, സി.എം ഹനീഫ, കെ.ഹസനാർ എന്നിവർ സംസാരിച്ചു. നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ഖാലിദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അം
പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന മാതംവീട് - ചേലഞ്ചീരി ഹരിജൻ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഉടൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശത്തെ കുടിവെള്ള സ്രോതസായിരുന്ന കിണറിന് ചുറ്റും വലിയ മതിൽ തീർത്തതിനാൽ ജനങ്ങൾക്ക് വെള്ളം എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ കുടിവെള്ള ടാങ്ക് ചോർന്ന് വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അനങ്ങാപ്പാറ നയം അവസാനിപ്പി ച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് അബ്ദുൽ ഖനി, സെക്രട്ടറി മജീദ് കുരുവംപാടം, വൈസ് പ്രസിഡന്റ് എ.ത്വാഹിറ, കെ.ജെ ജോസ്, എം.നൗഷാദ്, ശിവദാസ്, സി.എം ഹനീഫ, കെ.ഹസനാർ എന്നിവർ സംസാരിച്ചു. നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ഖാലിദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി, വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സി.കെ അബ്ദുൽ കബീർ എന്നിവരെ കണ്ടു. എ. അഹമ്മദ്, സിയാവുദ്ദീൻ, അക്‌ബറലി, പ്രദേശവാസി ജബ്ബാർ മാതംവീട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.