മുക്കം: ഹർത്താൽ ദിനത്തിൽ വെൽഫെയർ പാർട്ടി കക്കാട് യൂനിറ്റ് പ്രവർത്തകർ ഇരുവഴിഞ്ഞിപ്പുഴയുടെ തീരവും കുളിക്കടവും ശുചീകരിച്ചു. കക്കാട് വാർഡ് ശുചീകരണത്തിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കുടുംബസമേതം ശുചീകരണത്തിനിറങ്ങിയത്. വാർഡ് മെമ്പർ ജി അബ്ദുൽ അക്‌ബർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

പ്രളയത്തിൽ പുഴയുടെ തീരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജനം ചെയ്ത് കുളിക്കടവുകൾ പുനർനിർമ്മിക്കുന്ന പ്രവർത്തനങ്ങളിലാണ് പ്രവർത്തകർ ഏർപ്പെട്ടത്. തോട്ടത്തിൽ അസീസ്, ശാഹുൽ ഹമീദ്, തോട്ടത്തിൽ ജഹീഷ, ടി. ഉമ്മർ, മുഹമ്മദ് അലി മാസ്റ്റർ, കുട്ടിമാൻ, ടി. അസീസ്, കുഞ്ചോയി, ജാഷിം, ടി.പി. ഗഫൂർ എന്നിവർ നേതൃത്വം നൽകി.