കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പ്രളയ ദുരിതബാധിതരുടെ ലിസ്റ്റിലെ അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവൻ ദുരിതബാധിതർക്കും സർക്കാറിന്റെ സാമ്പത്തിക സഹായം ഉറപ്പ് വരുത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 

സർവകക്ഷി സർവെ പ്രകാരം അറുനൂറിൽപരം ദുരിതബാധിതരുടെ ലിസ്റ്റ് നൽകിയതിൽ പകുതിയോളം ആളുകളുടെ പേര് ഒഴിവാക്കപ്പെട്ടത് പ്രതിഷേധാർഹവും നീതി നിഷേധവുമാ ണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. വെൽഫെയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഈം ഗഫൂർ, ശംസുദ്ധീൻ ചെറുവാടി, റഫീഖ് കുറ്റ്യോട്ട്, ഹമീദ് കൊടിയത്തൂർ, സജ്ന ബാലസുബ്രഹ്മണ്യൻ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും സഫീറ കൊളായിൽ നന്ദിയും പറഞ്ഞു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെൽഫെയർ പാർട്ടി പഞ്ചായത്ത് നേതാക്കൾ കൂടിക്കാഴ്ച നടത്തി.