ഒറ്റപ്പാലം : ദുരിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എത്രയും വേഗം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ആവശ്യപ്പെട്ടു.

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനു സമീപം ചക്കാലൻകുണ്ടു പ്രദേശത്ത് പ്രളയക്കെടുതി മൂലം വിഷമിക്കുന്നവർ താമസിക്കുന്ന ഹെൽത്ത് സെന്ററിൽ അവരെ നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാവശ്യകാര്യങ്ങൾ പോലും നിർവ്വഹിക്കാൻ പോലും കഴിയാതെ വിഷമിക്കുന്ന ദുരിതബാധിതരോടുള്ളനഗരസഭാധികൃതരുടെ സമീപനം പ്രതിഷേധാർഹമാണ്.ഇക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നുംഅദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, മണ്ഡലം ഭാരവാഹികളായ ജാഫർ പത്തിരിപ്പാല, വി.പി.മുഹമ്മദലി, ഉസ്മാൻ, നൗഫൽ, അബ്ദുറഹ്മാൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫോട്ടോ : ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനു സമീപം ചക്കാലൻകുണ്ടു പ്രദേശത്ത് പ്രളയക്കെടുതി മൂലം വിഷമിക്കുന്നവരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ സന്ദർശിക്കുന്നു...

അട്ടപ്പാടിയിൽ സഹായഹസ്തവുമായി വെൽഫെയർ പാർട്ടി

പാലക്കാട്: മഴക്കെടുതി കണ്ണീരിലാഴ്‌ത്തിയ അട്ടപ്പാടിയിലെ ഊരുകളിൽ ജീവനോപാധികളുമായി വെൽഫെയർ പാർട്ടി പ്രവർത്തകർ.

മഴക്കെടുതി മൂലം ഒറ്റപ്പെട്ടു പോയ ആനവായ് ,തടികുണ്ടു ,മുരുകള ,കിണറ്റുകര ,ഘേ ലസി ,താഴെ തുടുക്കി ,തുടുക്കി .... തുടങ്ങിയ ഊരുകളിലേക്ക് കിലോമീറ്ററുകളോളം കാൽനടയായാണ് സാധനങ്ങളും ചുമലിലേറ്റി നേതാക്കൾ ഉൾപ്പെടെയുള്ള സംഘം മലകയറിയത്.

ഭക്ഷണ സാധനങ്ങൾ, കിച്ചൻ കിറ്റ്, പുതു വസ്ത്രങ്ങൾ തുടങ്ങിയവയാണ് എത്തിച്ചു കൊടുത്തത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജനെയ്യാറ്റിൻകരയുടെയും ,ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാന്റെയും നേതൃത്വത്തിൽ ജില്ല കമ്മിറ്റിയംഗം ബാബു തരൂർ, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗങ്ങളായ നൗഷാദ് ആലവി, സംഗീത.എം.ജെ, മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ട് സൈദ് സെക്രട്ടറി മുജീബ് പാക്കത്ത്, ഷുഹൈബ് , ആദിവാസി പ്രവർത്തകരായ നാച്ചിയമ്മാ കുലകുർ, മഹിളാസമാഖ്യയുടെ റാമി അട്ടപ്പാടി, പ്രൊമോട്ടർ പൊന്നി ,അജിത് ,പളനി ,സുനിൽ ,അഫ്‌സൽ പുതുപ്പള്ളിതെരുവ്, താഹാ മുഹമ്മദ്, ദിവ്യ തിരുവനതപുരം, സ്‌നേഹ.എം.ജെ, അജ്മൽ പറകുന്നം, ഖുതുബ് സുലൈമാൻ, സുബൈർ സി.ജെ , ഫോറസ്‌ററ് ഗാർഡുകൾ തുടങ്ങിയവർ ദൗത്യ സംഘത്തിലുണ്ടായിരുന്നു..