പാലക്കാട്:മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജനാധിപത്യം ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി മിർസാദ് റഹ്മാൻ, പാലക്കാട് പാർലമെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വികസനത്തിന്റെ ഫലങ്ങൾ കിട്ടുന്ന, എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയുമുള്ള ജനാധിപത്യമാണ് ഭരണഘടന ഉറപ്പുനൽകുന്നത്.

എല്ലാ അഞ്ചുവർഷം കൂടുേമ്പാഴും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് മാത്രമല്ല ജനാധിപത്യം. എതിർക്കാനും വിമർശിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ, സർക്കാറിനെ വിമർശിച്ചാൽ ദേശവിരുദ്ധനാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് രാജ്യത്ത്.

ജില്ലാ കമ്മിറ്റി അഗം ഹാജറ ഇബ്രാഹിം സ്വാഗതം പറഞ്ഞു, പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു, എഫ്, ഐ ടി.യു. ജില്ലാ പ്രസിഡന്റ് കരീം പറളി, മുനിസിപ്പൽ കൗൺസിലർ സൗരിയത്ത്, മോഹൻദാസ്, രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡന്റ് കെ.സി.നാസർ സമാപന പ്രസംഗം നടത്തി