- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കേരളത്തെ ധ്രൂവികരിക്കാനുള്ള ആർ.എസ്.എസ് ശ്രമം ചെറുക്കണം : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : കോടതി വിധിയുടെ പേരിൽ നിലയ്ക്കലിലും പമ്പയിലും സംഘർഷം സൃഷ്ടിച്ച് കേരളത്തിൽ വർഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതിവിധിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടാനാണ് ശ്രമിക്കേണ്ടത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന് കോടതി വിധി മറികടക്കാൻ ഓർഡിനൻസിറക്കാവുന്നതുമാണ്. അത്തരം ശ്രമം നടത്താതെ സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നേരേ ആക്രമണവുമായി രംഗത്തു വരുന്നത് ഗൂഢലക്ഷ്യവുമായാണ്. വാഹന പരിശോധന നടത്താനും സഞ്ചാര സ്വാതന്ത്ര്യം തടയാനും ആർ.എസ്.എസിന് അധികാരം നൽകിയത് ആരാണ്. വിശ്വാസ സ്വാതന്ത്ര്യ പ്രശ്നത്തിൽ ആത്മാർത്ഥതയുള്ളവരാണെങ്കിൽ ശബരിമലയെയും പരിസര പ്രദേശങ്ങളേയും സംഘർഷ ഭൂമിയാക്കുകയല്ല വേണ്ടത് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയാണ് ചെയ്യേണ്ടത്. സംഘ്പരിവാർ സംഘർഷാന്തരീഷം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അവർക്ക് സഹായകമായി മാറാവുന്ന നിലപാടിൽ നിന്ന് മതേതര പാർട്ടികളും വിശ്വാസി സമൂഹവും
തിരുവനന്തപുരം : കോടതി വിധിയുടെ പേരിൽ നിലയ്ക്കലിലും പമ്പയിലും സംഘർഷം സൃഷ്ടിച്ച് കേരളത്തിൽ വർഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ആർ.എസ്.എസ് ശ്രമത്തെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതിവിധിയിൽ എതിർപ്പുണ്ടെങ്കിൽ നിയമപരമായി നേരിടാനാണ് ശ്രമിക്കേണ്ടത്.
ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന് കോടതി വിധി മറികടക്കാൻ ഓർഡിനൻസിറക്കാവുന്നതുമാണ്. അത്തരം ശ്രമം നടത്താതെ സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നേരേ ആക്രമണവുമായി രംഗത്തു വരുന്നത് ഗൂഢലക്ഷ്യവുമായാണ്. വാഹന പരിശോധന നടത്താനും സഞ്ചാര സ്വാതന്ത്ര്യം തടയാനും ആർ.എസ്.എസിന് അധികാരം നൽകിയത് ആരാണ്. വിശ്വാസ സ്വാതന്ത്ര്യ പ്രശ്നത്തിൽ ആത്മാർത്ഥതയുള്ളവരാണെങ്കിൽ ശബരിമലയെയും പരിസര പ്രദേശങ്ങളേയും സംഘർഷ ഭൂമിയാക്കുകയല്ല വേണ്ടത് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയാണ് ചെയ്യേണ്ടത്.
സംഘ്പരിവാർ സംഘർഷാന്തരീഷം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അവർക്ക് സഹായകമായി മാറാവുന്ന നിലപാടിൽ നിന്ന് മതേതര പാർട്ടികളും വിശ്വാസി സമൂഹവും മാറിനിൽക്കണം. അത്യന്തം വൈകാരികമായി മാറാവുന്ന പ്രശ്നത്തെ അവധാനതയോടെ കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കേരളമാകെ കലാപം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് ശ്രമം തടയാനുള്ള ഫലപ്രദമായ നടപടികൾ ഇനിയും കൈക്കൊള്ളാൻ കേരള സർക്കാരിനായിട്ടില്ല. സംഘർഷം ഇല്ലാതാക്കാനും ധ്രൂവികരണം തടയാനും സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ സാമൂഹ്യാന്തരീക്ഷം നിലനിർത്താനുമുള്ള അടിയന്തിര ഇടപെടെലാണ് കേരള സർക്കാരിൽ നിന്നുണ്ടാകേണ്ടെതെന്ന അദ്ദേഹം ആവശ്യപ്പെട്ടു.