- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിയത്തൂർ വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റം ഭരണകക്ഷി-ക്വാറി മാഫിയ ഗൂഢാലോചനയുടെ ഫലം - വെൽഫെയർ പാർട്ടി
മുക്കം: കൊടിയത്തൂർ വില്ലേജ് ഓഫീസർ സുബ്രഹ്മണ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിനു പിന്നിലെ ഭരണപക്ഷ എം.എൽ എ, പഞ്ചായത്ത് പ്രസിഡന്റ്, ക്വാറി മാഫിയ എന്നിവരുടെ ഗൂഢാലോചന സമഗ്ര അന്വേഷണം നടത്തി വെളിച്ചത്തുകൊണ്ടു വരണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർവ്വേ നമ്പർ 172-ൽ ഉൾപ്പെട്ട 700-ഓളം ഏക്കർ സർക്കാർ ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ 2014 മുതൽ കോടതിയിലും വിജിലൻസിലുമായി നടന്നുവരികയാണ്. എന്നാൽ സർവ്വേ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ശക്തമായ ഇടപെടൽ കാരണം നടപടികൾ വൈകിപ്പിക്കുകയാണ്. മിച്ചഭൂമി സംബന്ധിച്ച 2004 ലെ കോടതിവിധി, ലാൻഡ് ബോർഡിൽ 6 മാസത്തിനുള്ളിൽ ഹാജരാവാൻ തിരുവമ്പാടി എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ലെന്നു മാത്രമല്ല റവന്യു വകുപ്പിൽ സ്വാധീനം ചെലുത്തി ഫയൽ അപ്രത്യക്ഷമാക്കിയെന്ന ഗുരുതര ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി കൊടിയത്തൂർ വില്ലേജ് ഓഫീസർ സ
മുക്കം: കൊടിയത്തൂർ വില്ലേജ് ഓഫീസർ സുബ്രഹ്മണ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിനു പിന്നിലെ ഭരണപക്ഷ എം.എൽ എ, പഞ്ചായത്ത് പ്രസിഡന്റ്, ക്വാറി മാഫിയ എന്നിവരുടെ ഗൂഢാലോചന സമഗ്ര അന്വേഷണം നടത്തി വെളിച്ചത്തുകൊണ്ടു വരണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സർവ്വേ നമ്പർ 172-ൽ ഉൾപ്പെട്ട 700-ഓളം ഏക്കർ സർക്കാർ ഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ 2014 മുതൽ കോടതിയിലും വിജിലൻസിലുമായി നടന്നുവരികയാണ്. എന്നാൽ സർവ്വേ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ശക്തമായ ഇടപെടൽ കാരണം നടപടികൾ വൈകിപ്പിക്കുകയാണ്. മിച്ചഭൂമി സംബന്ധിച്ച 2004 ലെ കോടതിവിധി, ലാൻഡ് ബോർഡിൽ 6 മാസത്തിനുള്ളിൽ ഹാജരാവാൻ തിരുവമ്പാടി എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ലെന്നു മാത്രമല്ല റവന്യു വകുപ്പിൽ സ്വാധീനം ചെലുത്തി ഫയൽ അപ്രത്യക്ഷമാക്കിയെന്ന ഗുരുതര ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി കൊടിയത്തൂർ വില്ലേജ് ഓഫീസർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. താലൂക്ക് തലങ്ങളിൽ സർവ്വേ നടപടികൾ മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയപ്പോഴാണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി മേൽപ്പറഞ്ഞ സർവ്വേ നടപടികൾ വൈകിപ്പിക്കുന്നതെന്ന് സംശയിക്കുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്തിലെ അർഹരുടെ ലിസ്റ്റ് സംബന്ധമായ വിഷയം മറയാക്കിയാണ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിച്ചത്.
മേൽപറഞ്ഞ മിച്ച ഭൂമിയിൽ പ്രവർത്തിക്കുന്ന വൻകിട ക്വാറി-ക്രഷറുകളെ സഹായിക്കാനാണ് ഭരണപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ചെറിയ പ്ലോട്ടുകളുടെ നൂറിൽപരം ആധാരങ്ങൾ ചേർത്തുകൊണ്ടാണ് ക്രഷർ മാഫിയ തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പുറമെയുള്ള സ്ഥലങ്ങളിൽ ഖനനം നടത്തുന്നത്.
സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും അഴിമതിക്കാരെ ഒറ്റപ്പെടുത്തുകയും സർവ്വേ നടപടി തുടരുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബഹുജനങ്ങളെയും ഭൂരഹിതരെയും അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, സെക്രട്ടറി ലിയാഖത്തലി, ശംസുദ്ദീൻ ആനയാംകുന്ന്, സോളി ജോർജ്, സാലിം ജീറോഡ്, ശംസുദ്ദീൻ ചെറുവാടി, ഇ.കെ.കെ ബാവ, സി. അബ്ദു മാസ്റ്റർ, ഒ. അസീസ് എന്നിവർ സംസാരിച്ചു