- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: ആർ.എസ്.എസിന്റെ വർഗീയ ധ്രൂവീകരണത്തെ ചെറുത്തു തോൽപ്പിക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ശബരിമലയെ മുൻ നിർത്തി കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള ആർ.എസ്.എസ് നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. പച്ചയായ കലാപാഹ്വാനവുമായി കേരളത്തിന്റെ സ്വൈര്യ ജീവിതവും മതനിരപേക്ഷാന്തരീക്ഷവും തകർക്കാനാണ് ആർ.എസ്.എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ക്ഷേത്രവിശ്വാസികളടക്കമുള്ള എല്ലാ ജനങ്ങളും ഒന്നിച്ചണിനിരക്കണം. ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ആർ.എസ്.എസ് കൈയടിക്കിയിരിക്കുന്നു. ആചാര സംരക്ഷകരായി എത്തിയ ആർ.എസ്.എസ് കയ്യേറ്റവും തെറിയഭിഷേകവും നടത്തി ആരാധനാലയത്തെ തന്നെ അവഹേളിച്ചും വെല്ലുവിളിച്ചുമാണ് ശബരിമലയിൽ തമ്പടിക്കുന്നത്. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ശബരിമലയിൽ കാട്ടിക്കൂട്ടിയ ഗുണ്ടായിസത്തിലൂടെ ആർ.എസ്.എസ്സിന്റെ തനിനിറം ഒന്നുകൂടി വ്യക്തമായിരിക്കുന്നു. വിശ്വാസാചരങ്ങളെ മാനിക്കുകയോ ഭക്തർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയോ ഇവരുടെ അജണ്ടയല്ല. രാഷ്ട്രീയമായും വർഗീയമായും ചേരിതിരിവുണ്ടാക്കാനുള്ള സുവർണ്ണാ
തിരുവനന്തപുരം: ശബരിമലയെ മുൻ നിർത്തി കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള ആർ.എസ്.എസ് നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. പച്ചയായ കലാപാഹ്വാനവുമായി കേരളത്തിന്റെ സ്വൈര്യ ജീവിതവും മതനിരപേക്ഷാന്തരീക്ഷവും തകർക്കാനാണ് ആർ.എസ്.എസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ക്ഷേത്രവിശ്വാസികളടക്കമുള്ള എല്ലാ ജനങ്ങളും ഒന്നിച്ചണിനിരക്കണം. ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ആർ.എസ്.എസ് കൈയടിക്കിയിരിക്കുന്നു.
ആചാര സംരക്ഷകരായി എത്തിയ ആർ.എസ്.എസ് കയ്യേറ്റവും തെറിയഭിഷേകവും നടത്തി ആരാധനാലയത്തെ തന്നെ അവഹേളിച്ചും വെല്ലുവിളിച്ചുമാണ് ശബരിമലയിൽ തമ്പടിക്കുന്നത്. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ശബരിമലയിൽ കാട്ടിക്കൂട്ടിയ ഗുണ്ടായിസത്തിലൂടെ ആർ.എസ്.എസ്സിന്റെ തനിനിറം ഒന്നുകൂടി വ്യക്തമായിരിക്കുന്നു. വിശ്വാസാചരങ്ങളെ മാനിക്കുകയോ ഭക്തർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയോ ഇവരുടെ അജണ്ടയല്ല. രാഷ്ട്രീയമായും വർഗീയമായും ചേരിതിരിവുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് വന്നുകിട്ടിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ തുറന്നുപ്രഖ്യാപിച്ചിരിക്കുന്നു.
ബാബരി മസ്ജിദിനെ മുൻ നിർത്തി അദ്വാനി നടത്തിയത് കേരളത്തിലും ആവർത്തിക്കാനാണ് ശ്രീധരൻ പിള്ള രഥയാത്ര നടത്തുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെ പരിശോധിക്കാനുള്ള എന്ത് അധികാരമാണ് സംഘ് പരിവാർ ഗുണ്ടകൾക്കുള്ളത്. സംഘ് പരിവാറിനെ അഴിഞ്ഞാടാനനുവദിക്കരുത്. അവർക്കെതിരെ കേരള സർക്കാർ കർശന നിയമ നടപടിയെടുക്കണം. നവോത്ഥാന കേരളത്തെ തകർക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണമെന്നും സംഘ് പരിവാർ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.