മുക്കം: മുക്കം നഗരസഭയിലെ രാജീവ്ഗാന്ധി കോളനിയിൽ വെൽഫെയർ പാർട്ടി മുക്കം ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാല് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു നൽകിയത്, കാലങ്ങളായി ഇരുട്ടിലായിരുന്ന കോളനി നിവാസികൾക്ക് വലിയ അനുഗ്രഹമായി. മുക്കം നഗരസഭാ കൗൺസിലർ എ. ഗഫൂർ മാസ്റ്റർ ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.

വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ,സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ അബ്ദുൽ അസീസ്, സഫീറ കൊളായിൽ, സാലിം ജീറോഡ്, ശേഖരൻ മുക്കം, എസ്. ഖമറുദ്ദീൻ, ബഷീർ പാലത്ത്, സജ്ന ബാലു, അസീസ് ടി, കുഞ്ഞിമോൻ. കെ, ബാലസുബ്രഹ്മണ്യൻ, വി.മുജിബ്, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.