- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമനം: മന്ത്രികെ.ടി ജലീൽ രാജിവെക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ബന്ധു നിയമനക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് നിയമനടപടിക്ക് വിധേയനാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ക്രമക്കേടിലൂടെ നടന്ന നിയമനം റദ്ദ് ചെയ്യുകയും വേണം. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തിയത് വകുപ്പിന്റെ തീരുമാനമായിരുന്നു എന്ന കോർപഷേൻ ചെയർമാന്റെ വെളിപ്പെടുത്തൽ മന്ത്രി ജലീൽ ഇക്കാര്യത്തിൽ അവിഹിതമായ ഇടപെടൽ നടത്തിയെന്ന് വ്യക്തമാക്കുന്നു. സ്വജനപക്ഷപാതം സത്യപ്രതിജ്ഞാ ലംഘനമാണ്. സഹകരണ മേഖലയിലെ പൊതുമേഖലാ സ്ഥാപനത്തിലും ധനകാര്യവകുപ്പിൽ അണ്ടർ സെക്രട്ടറിയായും ഒക്കെ പരിചയമുള്ളവർ ഉണ്ടായിരിക്കെ ധനകാര്യ സ്ഥാപനത്തിലെ ജനറൽ മാനേജർക്ക് ബി.ടെക് യോഗ്യതയായി നിശ്ചയിച്ചത് വിചിത്രമാണ്. സ്വകാര്യബാങ്കിലെ ജീവനക്കാരനെ ഡപ്യൂട്ടേഷനിൽ നിയമിക്കാനാവില്ല എന്നിരിക്കെ മന്ത്രി ബന്ധുവിനെ നിയമിച്ചത് ഖജനാവിന് അധിക ബാധ്യതയുമാണ്. സത്യപതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കാൻ സന്ന
തിരുവനന്തപുരം: ബന്ധു നിയമനക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ച് നിയമനടപടിക്ക് വിധേയനാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ക്രമക്കേടിലൂടെ നടന്ന നിയമനം റദ്ദ് ചെയ്യുകയും വേണം. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തിയത് വകുപ്പിന്റെ തീരുമാനമായിരുന്നു എന്ന കോർപഷേൻ ചെയർമാന്റെ വെളിപ്പെടുത്തൽ മന്ത്രി ജലീൽ ഇക്കാര്യത്തിൽ അവിഹിതമായ ഇടപെടൽ നടത്തിയെന്ന് വ്യക്തമാക്കുന്നു.
സ്വജനപക്ഷപാതം സത്യപ്രതിജ്ഞാ ലംഘനമാണ്. സഹകരണ മേഖലയിലെ പൊതുമേഖലാ സ്ഥാപനത്തിലും ധനകാര്യവകുപ്പിൽ അണ്ടർ സെക്രട്ടറിയായും ഒക്കെ പരിചയമുള്ളവർ ഉണ്ടായിരിക്കെ ധനകാര്യ സ്ഥാപനത്തിലെ ജനറൽ മാനേജർക്ക് ബി.ടെക് യോഗ്യതയായി നിശ്ചയിച്ചത് വിചിത്രമാണ്. സ്വകാര്യബാങ്കിലെ ജീവനക്കാരനെ ഡപ്യൂട്ടേഷനിൽ നിയമിക്കാനാവില്ല എന്നിരിക്കെ മന്ത്രി ബന്ധുവിനെ നിയമിച്ചത് ഖജനാവിന് അധിക ബാധ്യതയുമാണ്. സത്യപതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കാൻ സന്നദ്ധമാകുന്നില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു