- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യേറ്റഭൂമി തിരിച്ചുപിടിക്കാൻ നിയമംനിർമ്മിക്കുക' വെൽഫെയർ പാർട്ടി വാഹന പ്രചരണജാഥ നടത്തി
മുക്കം: ടാറ്റ, ഹാരിസൺ.. തുടങ്ങിയ കുത്തകകളുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ നിയമം നിർമ്മിക്കുകയെന്നാവശ്യപ്പെട്ട് നവംബർ 13,14,15 തിയ്യതികളിൽ സെക്രട്ടറിയേറ്റു പടിക്കൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ത്രിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എഫ്.എം അബ്ദുല്ല ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ കല്ലുരുട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചുള്ളിക്കാപറമ്പ്, പന്നിക്കോട്, ഗോതമ്പറോഡ്, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, മുക്കം, മണാശേരി, പൊറ്റശേരി, പുൽപറമ്പ്, ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കൊടിയത്തൂരിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മധുസൂധനൻ നായർ, ശംസുദ്ദീൻ ആനയാംകുന്ന്, ശേഖരൻ മുക്കം, സോളി ജോർജ്ജ്, അബ്ദുമാസ്റ്റർ ചാലിൽ, ജാഫർ പുതുക്കുടി, സലീന ടീച്ചർ എന്നിവർ സംസാരിച്ചു. ഉബൈദ് കൊടപ്പന, അസീസ് തോട്ടത്തിൽ, സഫീറ കൊളായിൽ, അബ്ദുർറഹിമാൻ നേതൃത്വം നൽകി.
മുക്കം: ടാറ്റ, ഹാരിസൺ.. തുടങ്ങിയ കുത്തകകളുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ നിയമം നിർമ്മിക്കുകയെന്നാവശ്യപ്പെട്ട് നവംബർ 13,14,15 തിയ്യതികളിൽ സെക്രട്ടറിയേറ്റു പടിക്കൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ത്രിദിന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി എഫ്.എം അബ്ദുല്ല ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ കല്ലുരുട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചുള്ളിക്കാപറമ്പ്, പന്നിക്കോട്, ഗോതമ്പറോഡ്, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, മുക്കം, മണാശേരി, പൊറ്റശേരി, പുൽപറമ്പ്, ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കൊടിയത്തൂരിൽ സമാപിച്ചു.
സമാപന സമ്മേളനം ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മധുസൂധനൻ നായർ, ശംസുദ്ദീൻ ആനയാംകുന്ന്, ശേഖരൻ മുക്കം, സോളി ജോർജ്ജ്, അബ്ദുമാസ്റ്റർ ചാലിൽ, ജാഫർ പുതുക്കുടി, സലീന ടീച്ചർ എന്നിവർ സംസാരിച്ചു. ഉബൈദ് കൊടപ്പന, അസീസ് തോട്ടത്തിൽ, സഫീറ കൊളായിൽ, അബ്ദുർറഹിമാൻ നേതൃത്വം നൽകി.