- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി ഭൂസമര പ്രക്ഷോഭത്തിന് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം
തിരുവനന്തപുരം: കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹതിർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലെ ത്രിദിന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സമരപന്തലിലെത്തി. തിരുവനന്തപുരം ഗവ.ലോ കോളേജ്, സി.ഇ.ടി, നാഷണൽ കോളേജ്, ലോ അക്കാദമി,വിവിധ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ഐക്യദാർഢ്യവുമായെത്തിയത്. ഫ്രറ്റേണിറ്റി ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് റഹ്മാൻ സമരപോരാളികൾക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.മുനീബ് സി. ഇ.ടി, സൈദ്, ഇജാസ് നാഷണൽ കോളേജ്, ഹസാന ഫാത്തിമ, ഫായിസ് ലോ അക്കാദമി, ഫഹദ് ഭരതന്നൂർ ഗവ.എച്ച്.എസ്.എസ് എന്നിവർ ഐക്യദാർഢ്യ പ്രകടനത്തിന് നേതൃത്വം നൽകി.
തിരുവനന്തപുരം: കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹതിർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലെ ത്രിദിന പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സമരപന്തലിലെത്തി. തിരുവനന്തപുരം ഗവ.ലോ കോളേജ്, സി.ഇ.ടി, നാഷണൽ കോളേജ്, ലോ അക്കാദമി,വിവിധ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ഐക്യദാർഢ്യവുമായെത്തിയത്.
ഫ്രറ്റേണിറ്റി ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് റഹ്മാൻ സമരപോരാളികൾക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.മുനീബ് സി. ഇ.ടി, സൈദ്, ഇജാസ് നാഷണൽ കോളേജ്, ഹസാന ഫാത്തിമ, ഫായിസ് ലോ അക്കാദമി, ഫഹദ് ഭരതന്നൂർ ഗവ.എച്ച്.എസ്.എസ് എന്നിവർ ഐക്യദാർഢ്യ പ്രകടനത്തിന് നേതൃത്വം നൽകി.
Next Story