- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഭാരവാഹികളുടെ രാജി ലജ്ജാകരംവെൽഫെയർ പാർട്ടി
പൂക്കോട്ടുർ: പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സ്ഥാനങ്ങൾ രാജിവെച്ചത് ഒരേ പാർട്ടിയിലെ (മുസ്്ലിം ലീഗ്്) തന്നെ ഗ്രൂപ്പ് വഴക്കും താൻപോരിമയും കാരണമാണെന്നത് ഏറെ ലജ്ജാകരമാണെന്ന് വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി. പ്രതിപക്ഷം കൊണ്ടുവന്ന ഏതെങ്കിലും അവിശ്വാസ പ്രമേയം കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെങ്കിൽ അത് ന്യായമാകുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ മികച്ച ഉദാഹരണം കൂടിയായി ഈ സംഭവം മാറിയിരിക്കുകയാണെന്ന് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ജനങ്ങളോടും രാജൃത്തോടുമുള്ള കടപ്പാടുകൾ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ദൈവത്തിന്റെ പേരിൽ സതൃപ്രതിജ്ഞ ചെയ്ത് അധികാരമേറിയവർ, അത് മറന്ന്, സ്വന്തം താൽപരൃങ്ങൾക്കും ഈഗോകൾക്കും മാത്രം പ്രഥമ പരിഗണന നൽകിയതാണ് കുഴപ്പം. വർഷങ്ങളായി പൂക്കോട്ടൂർ പഞ്ചായത്തിൽ തുടർന്നുവരുന്ന സ്തംഭനാവസ്ഥക്ക് കാരണവും ഭരണകക്ഷി മെമ്പർമാരുടെ ഇത്തരം ഗ്രൂപ്പ് കളികളാണ്. ഉദ്യോഗസ്ഥരുടെ കൃതൃനിർവ്വഹണങ്ങൾക്ക് പോലും മുടക്കംവരു
പൂക്കോട്ടുർ: പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സ്ഥാനങ്ങൾ രാജിവെച്ചത് ഒരേ പാർട്ടിയിലെ (മുസ്്ലിം ലീഗ്്) തന്നെ ഗ്രൂപ്പ് വഴക്കും താൻപോരിമയും കാരണമാണെന്നത് ഏറെ ലജ്ജാകരമാണെന്ന് വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി.
പ്രതിപക്ഷം കൊണ്ടുവന്ന ഏതെങ്കിലും അവിശ്വാസ പ്രമേയം കൊണ്ടാണ് രാജിവെക്കേണ്ടി വന്നതെങ്കിൽ അത് ന്യായമാകുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ മികച്ച ഉദാഹരണം കൂടിയായി ഈ സംഭവം മാറിയിരിക്കുകയാണെന്ന് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ജനങ്ങളോടും രാജൃത്തോടുമുള്ള കടപ്പാടുകൾ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ദൈവത്തിന്റെ പേരിൽ സതൃപ്രതിജ്ഞ ചെയ്ത് അധികാരമേറിയവർ, അത് മറന്ന്, സ്വന്തം താൽപരൃങ്ങൾക്കും ഈഗോകൾക്കും മാത്രം പ്രഥമ പരിഗണന നൽകിയതാണ് കുഴപ്പം. വർഷങ്ങളായി പൂക്കോട്ടൂർ പഞ്ചായത്തിൽ തുടർന്നുവരുന്ന സ്തംഭനാവസ്ഥക്ക് കാരണവും ഭരണകക്ഷി മെമ്പർമാരുടെ ഇത്തരം ഗ്രൂപ്പ് കളികളാണ്. ഉദ്യോഗസ്ഥരുടെ കൃതൃനിർവ്വഹണങ്ങൾക്ക് പോലും മുടക്കംവരുത്തി ഫയലുകൾ മുക്കുക, സെക്രട്ടറിമാരെയും ഇതര ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി സ്ഥലമാറ്റത്തിനും അവധിയെടുപ്പിക്കാനുമൊക്കെ പ്രേരിപ്പിക്കുക, തുടങ്ങിയവ ഇവിടെ തുടർസംഭവങ്ങളാണ്. മെമ്പർമാരുടെ ഗ്രൂപ്പിസവും ചില മുന്മെമ്പർമാരുടെ തരംതാഴ്ന്ന രീതിയിലുള്ള ബാഹൃനിയന്ത്രണങ്ങളുമൊക്കെ ഈ പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതമാവുകയാണ്.
ഈ വസ്തുതകൾ മനസ്സിലാക്കി പഞ്ചായത്തിനെ ശരിയായ ദിശയിൽ മുന്നോട്ട് നയിക്കാൻ പുതിയ നേതൃത്വങ്ങൾക്ക് സാധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശഫീഖ് അഹ്മദ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായ ജോർജ് തോമസ്, പുഷ്പ ബാബുരാജ്, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, കമ്മിറ്റിയംഗങ്ങളായ സാജിദ അബൂബക്കർ, എം ടി. മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.