- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷ പ്രചരണം : ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പൊലീസിൽ പരാതി നൽകി
തിരുവനന്തപുരം: വർഗീയ വിദ്വേഷം പ്രചരിപ്പിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പൊലീസിൽ പരാതി നൽകി. തൃശൂർ ഒല്ലൂർ പൊലീസിന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ആണ് പരാതി നൽകിയത്. മുസ്ലിം-കൃസ്ത്യൻ വിഭാഗങ്ങളെ തമ്മിൽ വർഗീയ വിദ്വേഷം ജനിപ്പിക്കാനിടയാക്കുന്ന തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ് ഗോപാലകൃഷ്ണൻ എന്ന് പരാതിയിൽ പറയുന്നു.
ഒല്ലൂരിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ക്രൈസ്തവ പുരോഹിതനോട് വോട്ട് ചോദിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. അതിന്റെ വീഡിയോ ഗോപാലകൃഷ്ണൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഗോപാലകൃഷ്ണനെതിരെ വർഗീയ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.
Next Story