- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സവർണ്ണ സംവരണം നടപ്പാക്കുക വഴി കേരള സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കുകയും അവശ വിഭാഗങ്ങളെ വഞ്ചിക്കുകയും ചെയ്തു; വോട്ട് ചെയ്യുമ്പോൾ ഇത് മനസ്സിലുണ്ടാവണം':വെൽഫെയർ പാർട്ടി
ജിദ്ദ: വെൽഫെയർ പാർട്ടി അതിന്റെ രൂപീകരണം മുതൽ ഉയർത്തി കൊണ്ടുവരുന്ന ക്ഷേമരാഷ്ട്ര സങ്കൽപവും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും തുടരുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പ്രസ്ഥാവിച്ചു. പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാമൂഹിക നീതിക്ക് വെൽഫയറിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ , ജനവിധി തേടുന്ന വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുന്നതിലൂടെ അടിസ്ഥാന വർഗ്ഗങ്ങളുടെ അവകാശപോരാട്ടങ്ങൾക്ക് ശക്തി പകരുംസവർണ്ണ സംവരണം നടപ്പാക്കുക വഴി കേരള സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കുകയും അവശ വിഭാഗങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം നമ്മുടെ വോട്ട് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടു് പരസ്യ ധൂർത്ത് നടത്തുന്ന സർക്കാർ കമ്മ്യൂണസത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിസ്മരിച്ച് കൊണ്ടു് സാമ്രാജ്യത്തിന്റെയും മുതലാളിത്വത്തിന്റെയും പാതയാണ് തുടരുന്നത്, അതുകൊണ്ടാണ് ശമ്പളം വെട്ടികുറച്ചു കൊണ്ടു് പരസ്യത്തിനു ചിലവഴിക്കാൻ മടിയില്ലാത്തത്, ഇതൊക്കെ കാണുന്ന സാധാരണ ജനം വോട്ടിങ്ങിലൂടെ പ്രതികരിക്കുക തന്നെ ചെയ്യും. പൊലീസ് നയത്തിലും സംവരണ നയത്തിലും സംഘ് ദാസ്യം പുലർത്തുന്ന കേരള സർക്കാർ, മോദിയുടെ പാത പിൻതുടർന്നുകൊണ്ടു് കടൽകൊള്ള വഴി മത്സ്യത്തൊഴിലാളികളെയും അടിസ്ഥാന വർഗ്ഗങ്ങളെയും വഞ്ചിക്കാനാണ് ശ്രമിച്ചത് ഇത് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ, പ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി .
പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ടു നിസാർ ഇരിട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ട്രഷറർ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.