- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ നടത്തിപ്പുകാരൻ പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്നും പിൻവലിക്കുക - വെൽഫെയർ പാർട്ടി
ലക്ഷദ്വീപിലെ 99 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനായി സംഘ്പരിവാർ ഭരണകൂടം അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഹിന്ദുത്വ ഭരണകൂടം ലക്ഷ്യം വെക്കുന്ന കാവിവൽക്കരണത്തിന്റെ നടത്തിപ്പുകാരനാണ് പ്രഫുൽ പട്ടേൽ. സ്വസ്ഥമായ ജീവിതം നയിച്ചുവരുന്ന ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുൽപട്ടേലും ടീമും ലക്ഷദ്വീപിൽ കാലുകുത്തിയത്. വളരെ കുറഞ്ഞ ആശുപത്രി സംവിധാനമുള്ള ദ്വീപിലെ ആരോഗ്യ മേഖലയെ തകർക്കുന്ന സമീപനമാണ് സംഘ്പരിവാർ നടത്തുന്നത്.
തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മൽസ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി. സ്കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിർത്തലാക്കിയും അംഗൻവാടികൾ അടച്ചുപൂട്ടിയും ടൂറിസത്തിന്റെ മറവിൽ മദ്യശാലകൾ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്തും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ ദ്വീപിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
ലക്ഷദ്വീപിലെ മാധ്യമ പ്രവർത്തനങ്ങൾക്ക് പോലും വിലക്കുകൾ ഏർപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ദ്വീപിലെ ആദ്യത്തെ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. സംഘ്പരിവാർ ഭീകരതക്കെതിരെ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ സമാധാനപൂർണമായ ജീവിതത്തെയും വിശ്വാസത്തെയും തകർക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.