- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഡിൽ മുഴുവൻ വീടുകളിലും സെക്കൻഡ് ഡോസ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് ടീം വെൽഫെയർ
വടക്കാങ്ങര : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാമത്തെ ഡോസ് മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ വിതരണം പൂർത്തിയായി. വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടിയുടെ നേതൃത്വത്തിൽ ടീം വെൽഫെയർ വളണ്ടിയർമാരാണ് വാർഡിലെ മുഴുവൻ വീടുകളിലും വിതരണം നടത്തിയത്.
15 ടീമുകളായി വാർഡിലെ എല്ലാ വീടുകളിലും മരുന്ന് എത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഫസ്റ്റ് ഡോസ് മരുന്ന് ടീം വെൽഫെയർ വളണ്ടിയർമാർ വിതരണം ചെയ്തത്.
വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, കെ.ടി ബഷീർ, കെ സക്കീർ, സാഹിൽ മുബാറക്, ജൈസൽ സി.ടി, ഹൻഷില പട്ടാക്കൽ, ഷീബ, റസിയ പാലക്കൽ എന്നിവർ നേതൃത്വം നൽകി.
Next Story