തിരുവനന്തപുരം: കോവിഡ് മഹാമാരിലൂടെ ദുരിതത്തിലായി തീർന്ന രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂൺ 11 വെള്ളി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മാസ് ഇമെയിൽ കാമ്പയിൻ സംഘടിപ്പിക്കുന്നു. മുൻ ഹൈക്കോടതി ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇമെയിൽ അയച്ചു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കോവിഡ് ബാധിതരായവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുക, കോവിഡ് വ്യാപനത്തിലൂടെയും ലോക്ക്ഡൗണിലൂടെയും വരുമാന നഷ്ടം ഉണ്ടായവർക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തുടനീളം പ്രവർത്തകർ ഇമെയിൽ അയക്കും.