- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിലെ കർഷകന്റെ കൊലപാതകം: സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ കേന്ദ്രസർക്കാർ ശ്രമം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഹരിയാനയിലെ കർണാലിയിൽ കഴിഞ്ഞ ദിവസം ബിജെപി യോഗത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അക്രമത്തിലൂടെ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പൊലീസിന്റെ ക്രൂരമായ ആക്രമണത്തിലൂടെ കർഷക സമര നേതാവ് ശുശീൽ കാജൽ കൊല്ലപ്പെട്ട സംഭവം തികച്ചും പ്രതിഷേധാർഹമാണ്. ശുശീൽ കാജലിന്റെ മരണം ഭരണകൂട കൊലപാതകം തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭത്തിന്റെ മൂന്നാംഘട്ട സമര പ്രഖ്യാപന മാർച്ചിൽ പങ്കെടുത്ത നിരവധി കർഷകരെയാണ് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് കൊല്ലപ്പെട്ട ശുശീൽ കാജൽ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു.
തികച്ചും അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരത്തെ ഭരണകൂടം തികഞ്ഞ മുൻവിധിയോടു കൂടിയാണ് സമീപിച്ചത്. കാർഷിക ബില്ലിനെതിരെ പൊരുതുന്ന സമരക്കാരോട് പൊലീസ് ബിജെപിയുടെ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. വൃദ്ധരായ കർഷകർക്ക് നേരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധവുമായി എത്തുന്ന കർഷകരുടെ തലയടിച്ചു പൊട്ടിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ സബ് കലക്ടർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കർഷക സമൂഹം നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം ഹമീദ് വാണിയമ്പലം അറിയിച്ചു