- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോ അക്കാദമി സമരവിജയം: വഞ്ചകരെ തള്ളിക്കളഞ്ഞ വിദ്യാർത്ഥി ഐക്യത്തിന്റെ ശക്തി- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ നേടിയസമരവിജയം വഞ്ചകരെ തള്ളിക്കളഞ്ഞ വിദ്യാർത്ഥി ഐക്യത്തിന്റെശക്തിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്ഹമീദ് വാണിയമ്പലം. എസ്.എഫ്.ഐയുടെയും മുഖ്യമന്ത്രിപിണറായി വിജയന്റെയും ധാർഷ്ട്യത്തിനും വിദ്യാർത്ഥിവഞ്ചനക്കും ലഭിച്ച തിരിച്ചടികൂടിയാണിത്. മാനേജ്മെന്റുമായി ഒത്തുകളിക്കാതെ സമരത്തിലുറച്ചുനിന്ന് വിജയം നേടിയെടുത്ത വിദ്യാർത്ഥികൾ അഭിനന്ദനം അർഹിക്കുന്നു.വിദ്യാർത്ഥികളുടെ ആവശ്യമാണ് പ്രിൻസിപ്പലിനെ മാറ്റുകഎന്നത്. അത് അംഗീകിരക്കപ്പെട്ടതോടെ വിദ്യാർത്ഥി സമരംവിജയിച്ചെങ്കിലും നിയമപരമായി ചില നടപടികൾ സർക്കാരിന്മുന്നിലുണ്ട്. ദലിത് വിദ്യാർത്ഥികളെ ജാതീയ അധിക്ഷേപം നടത്തിയപ്രിൻസിപ്പാളിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർചെയ്തുവെന്ന് പറയുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യുകയോമറ്റ് നിയമനടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. കേരളത്തിലെ സ്വാശ്രയ കാമ്പസ്സുകളിൽ ദലിത് വിദ്യാർത്ഥികൾജാതീയ അധിക്ഷേപം നേരിടുന്നതിന് അറുതിയുണ്ടാകണം. അതിന്വിദ്യാർത്ഥികളെ അധിക്ഷേപിച്ച ലോ അക്കാദമിപ്രിൻസിപ്പാളി
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ നേടിയസമരവിജയം വഞ്ചകരെ തള്ളിക്കളഞ്ഞ വിദ്യാർത്ഥി ഐക്യത്തിന്റെശക്തിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്ഹമീദ് വാണിയമ്പലം. എസ്.എഫ്.ഐയുടെയും മുഖ്യമന്ത്രിപിണറായി വിജയന്റെയും ധാർഷ്ട്യത്തിനും വിദ്യാർത്ഥിവഞ്ചനക്കും ലഭിച്ച തിരിച്ചടികൂടിയാണിത്.
മാനേജ്മെന്റുമായി ഒത്തുകളിക്കാതെ സമരത്തിലുറച്ചുനിന്ന് വിജയം നേടിയെടുത്ത വിദ്യാർത്ഥികൾ അഭിനന്ദനം അർഹിക്കുന്നു.വിദ്യാർത്ഥികളുടെ ആവശ്യമാണ് പ്രിൻസിപ്പലിനെ മാറ്റുകഎന്നത്. അത് അംഗീകിരക്കപ്പെട്ടതോടെ വിദ്യാർത്ഥി സമരംവിജയിച്ചെങ്കിലും നിയമപരമായി ചില നടപടികൾ സർക്കാരിന്മുന്നിലുണ്ട്. ദലിത് വിദ്യാർത്ഥികളെ ജാതീയ അധിക്ഷേപം നടത്തിയപ്രിൻസിപ്പാളിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർചെയ്തുവെന്ന് പറയുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യുകയോമറ്റ് നിയമനടപടികൾ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല.
കേരളത്തിലെ സ്വാശ്രയ കാമ്പസ്സുകളിൽ ദലിത് വിദ്യാർത്ഥികൾജാതീയ അധിക്ഷേപം നേരിടുന്നതിന് അറുതിയുണ്ടാകണം. അതിന്വിദ്യാർത്ഥികളെ അധിക്ഷേപിച്ച ലോ അക്കാദമി
പ്രിൻസിപ്പാളിനെതിരെ മാതൃകാപരമായി നിയമനടപടി സർക്കാർകൈക്കൊള്ളണം. ഒത്തുതീർപ്പ്ചർച്ചയുടെ മറവിൽ ലോഅക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നനടപടി അവസാനിക്കാൻ പാടില്ല. ഇക്കാര്യത്തിൽ സർക്കാർ
കീഴടങ്ങുന്നുവെന്ന ധാരണ പ്രബലമാണ്. നിയമവിരുദ്ധപ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കലക്ടറുടെഅന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ലോ അക്കാദമി അധികമായി കൈവശം വച്ചിരിക്കുന്ന ആറേക്കറിലധികം ഭൂമി സർക്കാർപിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.