- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയരാഘവന്റെ തീവ്രവാദ ആരോപണം, സംഘ് പരിവാർ വാദത്തിന് കരുത്ത് പകരുന്നത് :വെൽഫെയർ പാർട്ടി
മലപ്പുറം: ഗൈൽ വിരുദ്ധ സമരത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എംകേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിന്റെ വാദങ്ങൾക്ക്കരുത്ത് പകരുന്നതാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യുട്ടീവ്‌വിലയിരുത്തി. ദേശീയപാതാ സമരത്തിലും പുതുവൈപ്പിനിലും മലപ്പുറം ഉപതിരഞ്ഞെടുപ്പ്സമയത്തുമൊക്കെ പയറ്റി പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് സി.പി.എം ഇപ്പോഴുംപയറ്റി കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഗൈൽ വിരുദ്ധ സമരങ്ങളിൽപങ്കെടുത്തിരുന്ന സി.പി.എം അണികളും ഈ തീവ്രവാദ വിഭാഗത്തിൽ പെടുമോ എന്ന്വിജയരാഘവൻ വ്യക്തമാക്കണം. ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളെ തീവ്രവാദമുദ്രചാർത്തി, അടിച്ചൊതുക്കാൻകഴിയും എന്നത് ഭരണകൂടങ്ങളുടെ വ്യാമോഹംമാത്രമാണെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എം.ഐറഷീദ് അധ്യക്ഷം വഹിച്ചു. ഗണേശ് വടേരി, ശാക്കിർ ചങ്ങരംകുളം, സുഭദ്ര വണ്ടൂർ,എ.ഫാറൂഖ്, ഫായിസ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു ജില്ല ജനറൽ സെക്രട്ടറികൃഷ്ണൻ കുനിയിൽ സ്വാഗതവും മുനീബ് കാരകുന്ന് നന്ദിയും പ
മലപ്പുറം: ഗൈൽ വിരുദ്ധ സമരത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എംകേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിന്റെ വാദങ്ങൾക്ക്കരുത്ത് പകരുന്നതാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യുട്ടീവ്‌വിലയിരുത്തി. ദേശീയപാതാ സമരത്തിലും പുതുവൈപ്പിനിലും മലപ്പുറം ഉപതിരഞ്ഞെടുപ്പ്സമയത്തുമൊക്കെ പയറ്റി പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് സി.പി.എം ഇപ്പോഴുംപയറ്റി കൊണ്ടിരിക്കുന്നത്.
യു.ഡി.എഫ് ഭരണകാലത്ത് ഗൈൽ വിരുദ്ധ സമരങ്ങളിൽപങ്കെടുത്തിരുന്ന സി.പി.എം അണികളും ഈ തീവ്രവാദ വിഭാഗത്തിൽ പെടുമോ എന്ന്വിജയരാഘവൻ വ്യക്തമാക്കണം. ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളെ തീവ്രവാദമുദ്രചാർത്തി, അടിച്ചൊതുക്കാൻകഴിയും എന്നത് ഭരണകൂടങ്ങളുടെ വ്യാമോഹംമാത്രമാണെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എം.ഐറഷീദ് അധ്യക്ഷം വഹിച്ചു.
ഗണേശ് വടേരി, ശാക്കിർ ചങ്ങരംകുളം, സുഭദ്ര വണ്ടൂർ,എ.ഫാറൂഖ്, ഫായിസ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു ജില്ല ജനറൽ സെക്രട്ടറികൃഷ്ണൻ കുനിയിൽ സ്വാഗതവും മുനീബ് കാരകുന്ന് നന്ദിയും പറഞ്ഞു