മുക്കം: ആർ.എസ്.എസിന് വഴിമരുന്നാകും എന്നു കരുതി കേരളത്തിൽ ആർക്കും ആശയപ്രചരണം നടത്തരുതെന്നാണോ കേരള മുഖ്യമന്ത്രി പറയുന്നതെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മുക്കത്ത സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളം വടക്കേക്കരയിൽ ലഘുലേഘ വിതരണം ചെയ്തവർക്കെതിരെ കേസെടുത്ത നടപടിയെമുഖ്യമന്ത്രി ന്യായീകരിച്ചത് സംവാദാത്മക അന്തരീക്ഷം കേരളത്തിൽ പാടില്ലെന്നആർഎസ്എസ് നിലപാടിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. കോടതി 153 എ വകുപ്പ്‌നിലനിൽക്കില്ല എന്നു അറസ്റ്റിലായവരുടെ ജാമ്യപേക്ഷയിന്മേൽ വിധി കല്പിച്ചസ്ഥിതിക്ക് മുഖ്യമന്ത്രി നിലപാട് തിരുത്തണം. ലഘുലേഘ വിതരണം ചെയ്തവരെആക്രമിച്ചവർ ക്കെതിരെ കേസെടുക്കണം.

ആർ.എസ്സ്എസ്സിന് വേണ്ടി കള്ളക്കേസെടുത്തപൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെ ടുക്കണം. ആശയ പ്രചരണങ്ങളെ ഭയക്കുന്നത്‌സംഘ്പരിവാറാണ്. സംഘർഷാന്തരീക്ഷം ഇവിടെയുണ്ടാകണംഎന്നുമാഗ്രഹിക്കുന്നത് ആർ.എസ്സ്.എസ്സും ബിജെപിയുമാണ്. കേരള പൊലീസ് അവരുടെ ചട്ടുകം പോലെപ്രവർത്തിക്കുന്നു എന്നത് ഗുരുതരമാണ്. ഇടതുപക്ഷം സംഘ്പരിവാറിന്റെനിലപാടിനൊത്ത് തുള്ളിയാൽ നഷ്ടമുണ്ടാകുക ഇടതുപക്ഷത്തിന് മാത്രമാണ്.

പൗരന്റെ സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിം കോടതിവിധി മോദിക്കും സംഘ്പരിവാറിനും തിരിച്ചടിയാണ്. ബരണകൂടത്തിന്റെ പരിപൂർണ്ണ നിരീക്ഷണത്തിനു വിധേയമാകണം പൗരന്റെ സ്വകാര്യത എന്നത് സംഘ്പരിവാറിന്റെ നിലപാടാണ്. ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്കനുസൃതമാണ് സുപ്രിം കോടതിഭരണഘടനാ ബഞ്ചിന്റെ തീർപ്പെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജിലാപ്രസിഡന്റ് അസ്ലം ചെറുവാടി, പൊന്നമ്മ ജോൺസൺ, മുക്കം മുർസിപ്പൽ കൗൺസിലർമാരായഗഫൂർ മാസ്റ്റർ, ശഫീഖ് മാടായി സംസാരിച്ചു. മണ്ഡലം സെക്രട്ടറി ലിയാഖത്തലിസ്വാഗതവും കെ.പി ശേഖരൻ മുക്കം നന്ദിയും പറഞ്ഞു .