തിരുവനന്തപുരം : പിണറായി സർക്കാരും മദ്യ ലോബിയും തമ്മിലെ അവിശുദ്ധ ഇടപാടുകൾ കേരളത്തിലെ സ്വച്ഛ ജീവത്തെ തകർക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയത് കൂടതൽ ബാറുകൾ മദ്യമുതലാളിമാർക്ക് തുറക്കാനവസരമൊരുക്കുന്നത് മദ്യ ലോബിക്ക് സമ്പൂർണമായി പിണറായി വിജയനും കൂട്ടരും ഒത്താശ ചെയ്യുന്നതിനാലാണ്.

പാതകളുടെ അറ്റകുറ്റപ്പണിയും വികസനവും തടസ്സപ്പെടുത്തുന്ന പ്രശ്നം കൂടിയാണിത്. ഇത്തരത്തിലെ സംസ്ഥാന പാതകൾ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുടെ ബാധ്യതയായി മാറും. പൊതുമരാമത്ത് വകുപ്പിന്റെ എതിർപ്പും മറികടന്നാണ് സർക്കാർ ഇങ്ങനെ തീരുമാനമെടുക്കുന്നത്. മദ്യശാലകളുടെ എണ്ണം കുറഞ്ഞു വന്ന ഘട്ടത്തിൽ മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷ വീണ്ടും ഇല്ലാതായിരിക്കുന്നു.

മദ്യലോബിക്കു വേണ്ടി സംസ്ഥാനത്തിന്റെ വികസനത്തെയും ജനങ്ങളുടെ സ്വൈര്യതയും ഇല്ലാതാക്കുന്ന പിണറായി സർക്കാർ നീക്കം അത്യന്തം അപകടകരമാണെന്നും സർക്കാർ ഇതു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു