- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക: വെൽഫെയർ പാർട്ടി
കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അഞ്ചു ലക്ഷത്തിലധികം ഏകർ ഭൂമി സ്വകാര്യ കുത്തക കമ്പനികൾ അനധികൃതമായി കയ്യേറി കൈവശം വെച്ചുവരുന്നുവെന്നു കണ്ടെത്തിയ 'രാജമാണിക്യം' കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക,ഹാരിസൺ-ഇടതു സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക,കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് കുത്തകകൾ കയ്യടക്കി വെച്ച ഭൂമികളാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മൂന്നര ലക്ഷം ഭൂരഹിതർക്ക് ലഭിക്കേണ്ടത് എന്നാൽ ഇടത് സർക്കാരും കുത്തകകളും ഒത്തുകളിച്ച് ഈ കമ്മീഷൻ റിപ്പോർട്ട് തടഞ്ഞുവെച്ചിരിക്കുകയാണെനന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.ഐ.റഷീദ് അധ്യക്ഷത വഹിച്ചു.ജില്ലാ കൺവീനർ ഗണേശ് വടേരി മുഖ്യപ്രഭാഷണം നടത്തി.ജനറൽസെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു,ഷാക്കിർ ചങ്ങരംകുളം,മുനീബ് കാരക്കുന്ന്,റീനസോനു,മുഹമ്
കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അഞ്ചു ലക്ഷത്തിലധികം ഏകർ ഭൂമി സ്വകാര്യ കുത്തക കമ്പനികൾ അനധികൃതമായി കയ്യേറി കൈവശം വെച്ചുവരുന്നുവെന്നു കണ്ടെത്തിയ 'രാജമാണിക്യം' കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക,ഹാരിസൺ-ഇടതു സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക,കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് കുത്തകകൾ കയ്യടക്കി വെച്ച ഭൂമികളാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മൂന്നര ലക്ഷം ഭൂരഹിതർക്ക് ലഭിക്കേണ്ടത് എന്നാൽ ഇടത് സർക്കാരും കുത്തകകളും ഒത്തുകളിച്ച് ഈ കമ്മീഷൻ റിപ്പോർട്ട് തടഞ്ഞുവെച്ചിരിക്കുകയാണെനന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.ഐ.റഷീദ് അധ്യക്ഷത വഹിച്ചു.ജില്ലാ കൺവീനർ ഗണേശ് വടേരി മുഖ്യപ്രഭാഷണം നടത്തി.ജനറൽസെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു,ഷാക്കിർ ചങ്ങരംകുളം,മുനീബ് കാരക്കുന്ന്,റീനസോനു,മുഹമ്മദ് പൊന്നാനി,റംല മമ്പാട്,സാബിർ മലപ്പുറം,അഷ്റഫ് വൈലത്തൂർ,സദറുധീൻ മലപ്പുറം എന്നിവർ സംസാരിച്ചു.