തിരുവനന്തപുരം: ഹാരിസൺ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ വാദം തുടരുന്ന കേസിൽ വെൽഫെയർ പാർട്ടി ഭൂസമര സമിതി കക്ഷി ചേർന്നതായി കൺവീനർ കെ.എ ഷഫീഖ് അറിയിച്ചു. രാജമാണിക്യം റിപ്പോർട്ട് ശുപാർശകളനുസരിച്ച് വിദേശ കോർപ്പറേറ്റായ ഹാരിസൺ വിവിധ ജില്ലകളിലായി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനായാണ് വെൽഫെയർ പാർട്ടി കേസിൽ കക്ഷി ചേരുന്നത്.

കേരളത്തിലെ ഭൂരഹിതർക്ക് വന്നുചേരാനുള്ള ഭൂമിയാണ് അവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. കേസ് അന്തിമ വാദത്തിനെടുക്കുന്ന സന്ദർഭത്തിൽ പാർട്ടിയുടെ അപേക്ഷയും കോടതി പരിഗണിക്കും. അഡ്വ. പി. ചന്ദ്രശേഖരൻ മുഖേനെയാണ് പാർട്ടി കേസിൽ കക്ഷിചേരുന്നതെന്ന് അദ്ദേഹം അറിയിച്ചു.