- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിക്കുക : വെൽഫെയർ പാർട്ടി
തിരുവനന്തപുരം : വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരത്തെ പരാമർശിച്ചതിന്റെ പേരിൽ കവി കുരിപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലം ജില്ലയിലെ കോട്ടുക്കലിൽ വച്ച് നടന്ന ആർ.എസ്.എസ് ആക്രമണം അത്യന്തം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിൽ ആർഎസ്.എസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും കൊലപ്പെടുത്തുകയും എം ടിക്കും കമലിനും എതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തപ്പോഴെല്ലാം കേരള ഭരണകൂടം നിസംഗമായിരുന്നു. ഈ നിസംഗതയാണ് വടയമ്പാടിയിൽ ആർഎസ്.എസിന് അഴിഞ്ഞാടാന വസരമൊരുക്കിയത്. അതിന്റെ തുടർച്ചയാണ് കുരിപ്പുഴ ശ്രീകുമാറിന് നേരേ നടന്ന ആക്രമണം. ഇനിയും സംഘ്പരിവാറിനെ നിലക്കു നിർത്താൻ ഇടതു സർക്കാർ തയ്യാറായില്ലെങ്കിൽ അതിഗുരുതര പ്രത്യാഘാതം കേരളം അനുഭവിക്കേണ്ടി വരും. കുറ്റവാളികളെ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരത്തെ പരാമർശിച്ചതിന്റെ പേരിൽ കവി കുരിപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലം ജില്ലയിലെ കോട്ടുക്കലിൽ വച്ച് നടന്ന ആർ.എസ്.എസ് ആക്രമണം അത്യന്തം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിൽ ആർഎസ്.എസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും കൊലപ്പെടുത്തുകയും എം ടിക്കും കമലിനും എതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തപ്പോഴെല്ലാം കേരള ഭരണകൂടം നിസംഗമായിരുന്നു. ഈ നിസംഗതയാണ് വടയമ്പാടിയിൽ ആർഎസ്.എസിന് അഴിഞ്ഞാടാന വസരമൊരുക്കിയത്. അതിന്റെ തുടർച്ചയാണ് കുരിപ്പുഴ ശ്രീകുമാറിന് നേരേ നടന്ന ആക്രമണം. ഇനിയും സംഘ്പരിവാറിനെ നിലക്കു നിർത്താൻ ഇടതു സർക്കാർ തയ്യാറായില്ലെങ്കിൽ അതിഗുരുതര പ്രത്യാഘാതം കേരളം അനുഭവിക്കേണ്ടി വരും. കുറ്റവാളികളെ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.