- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മും മദ്യലോബിയുമായുള്ള തെരെഞ്ഞെടുപ്പ് ഡീൽ അന്വേഷിക്കണം : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : സി.പിഎമ്മും മദ്യലോബിയും തമ്മിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നടന്ന ഡീലുകളെന്തൊക്കെയെന്ന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നുനൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയതായുള്ള ബിജു രേമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കേണ്ടതാണ്. സീതീറാം യച്ചൂരി നൽകിയ കേരള ജനതയോട് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽ പറത്തി ഇടതു മുന്നണി ഭരണമേറ്റശേഷമുള്ള മദ്യനയത്തിലെ മാറ്റം ഇത്തരമൊരു ഡീൽ നടന്നതായി സൂചന നൽകുന്നതാണ്. മാണിയുടെ കാര്യത്തിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ബജറ്റവതരണം വരെ സ്തംഭിപ്പിച്ച ഇടതു മുന്നണി ഇപ്പോഴത്തെ വെളിപ്പെടുത്തൽ തള്ളിക്കളയുന്നത് കാപട്യമാണ്. ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന് ബിജു രമേശ് പറഞ്ഞത് ഗൗരവമായി കാണണം. സിപിഎം നേതാക്കളുടെ മാഫിയാ ബന്ധം കേരളത്തെ വിനാശത്തിലാക്കുന്നു. മുന്നണികളുടെ മാഫിയാ രാഷ്ട്രീയത്തെ വെൽഫെയർ പാർട്ടി
തിരുവനന്തപുരം : സി.പിഎമ്മും മദ്യലോബിയും തമ്മിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നടന്ന ഡീലുകളെന്തൊക്കെയെന്ന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറുകൾ തുറന്നുനൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയതായുള്ള ബിജു രേമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കേണ്ടതാണ്.
സീതീറാം യച്ചൂരി നൽകിയ കേരള ജനതയോട് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റിൽ പറത്തി ഇടതു മുന്നണി ഭരണമേറ്റശേഷമുള്ള മദ്യനയത്തിലെ മാറ്റം ഇത്തരമൊരു ഡീൽ നടന്നതായി സൂചന നൽകുന്നതാണ്. മാണിയുടെ കാര്യത്തിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ബജറ്റവതരണം വരെ സ്തംഭിപ്പിച്ച ഇടതു മുന്നണി ഇപ്പോഴത്തെ വെളിപ്പെടുത്തൽ തള്ളിക്കളയുന്നത് കാപട്യമാണ്. ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന് ബിജു രമേശ് പറഞ്ഞത് ഗൗരവമായി കാണണം. സിപിഎം നേതാക്കളുടെ മാഫിയാ ബന്ധം കേരളത്തെ വിനാശത്തിലാക്കുന്നു. മുന്നണികളുടെ മാഫിയാ രാഷ്ട്രീയത്തെ വെൽഫെയർ പാർട്ടി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു