- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുന്ദരയ്ക്ക് കോഴപ്പണം നൽകിയത് ഗുരുതര കുറ്റം; കെ സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടി
കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മത്സര രംഗത്ത് നിന്ന് പിന്മാറുന്നതിന് സുന്ദരക്ക് നൽകിയ കോഴപ്പണത്തിൽ നിന്നും ഒരു ലക്ഷം രൂപ കണ്ടെത്തിയ സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതിന് കെ. സുരേന്ദ്രനും ബിജെപി പ്രാദേശിക നേതാക്കളും ചേർന്ന് സുന്ദരയെ ഭീഷണിപ്പെടുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിന്റെ ഭാഗമാണ്. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ സുന്ദരയ്ക്ക് മൊബൈൽഫോൺ പാരിതോഷികമായി നൽകിയതും രണ്ടര ലക്ഷം രൂപ കോഴപ്പണമായി നൽകിയതും ഗുരുതരമായ കുറ്റമാണ്.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ വ്യാപകമായ കള്ളപ്പണം നിയമസഭ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ഒഴുകി എന്ന വസ്തുതയും പുറത്തുവന്നിരിക്കുകയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ സഹായത്തോടെ കോടികളുടെ കള്ളപ്പണം ഒഴുകിയ കുഴൽപ്പണ ഇടപാടിൽ കേരളത്തിലെ ബിജെപിയുടെ ഉന്നത നേതാക്കൾക്ക് ബന്ധമുണ്ട്.
എന്നാൽ നേതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുതാര്യമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ല. നിലവിൽ അന്വേഷണം വസ്തുനിഷ്ഠപരമായി നടക്കാത്ത സാഹചര്യത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സമഗ്രാന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ