കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച പ്രവാസികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു ദുരിതബാധിതതർക്കൊപ്പം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഒത്തുചേരൽ ശ്രദ്ധേയമായി. വെ ൽഫെയർ കേരള കുവൈത്ത് അബ്ബാസിയ മേഖല സംഘടിപ്പിച്ച പരിപാടിയിൽ പ്രളയബാധിതരായ നിരവധി പ്രവാസികൾ പങ്കെടുത്തു.

മരുഭൂമിയിൽ വിയർപ്പൊഴുക്കി വർഷങ്ങളായി സ്വരുകൂട്ടിയുണ്ടാക്കിയ വീടും ജീവനോപാധികളും നഷ്ട്ടപ്പെട്ടവർ മനസ്സ് തുറന്നപ്പോൾ സദസ്സ് നിശബ്ദരായി .എല്ലാ നഷ്ട്ടപെട്ടിട്ടും മഹാപ്രളയത്തിൽ ജീവൻ തിരിച്ചുകിട്ടിയ നിമിഷത്തെ കുറിച്ചു പലരും വാചാലരായി. നഷ്ട്ടപ്പെട്ട വിലപ്പെട്ട രേഖകൾ നേടിയെടുക്കാനും സർക്കാരിൽ നിന്നുള്ള ദുരിതാശ്വാസ സഹായം ലഭ്യമാക്കാനും പ്രവാസികൾക്ക് നോർക്കയുടെയും ലോക കേരള സഭാ അംഗങ്ങളുടെയും പിന്തുണയുടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

പ്രളയകേരളം-അതിജീവനം എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം റഫീഖ് ബാബു ബോധവൽക്കരണ പ്രസന്റേഷൻ അവതരിപ്പിച്ചു.

സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തിൽ നടപ്പിലാക്കിയ അന്ധമായ വികസനനയങ്ങൾ പ്രളയത്തിൽ വലിയ ആഘാതമുണ്ടാക്കാൻ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചു മാധവ് ഗാഡ് ഗിൽ കമ്മിറ്റി മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ഈയവസരത്തിൽ പ്രസക്തമാവുകയാണ്. പ്രളയക്കെടുതിയിലും കേരളം കാത്തുസൂക്ഷിച്ച ഉയർന്ന മാനുഷിക മൂല്യങ്ങൾ പ്രതീക്ഷ നൽകുന്നവയാണെന്നും അത് വരും തലമുറയ്ക്ക് പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ബാസിയ പ്രവാസി ഓടിട്ടോരിയത്തീല് സംഘടിപ്പിച്ച സംഗമം കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ് പെരേര ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ആശംസാ പ്രസംഗം നടത്തി. മേഖല സെക്രട്ടറി മനാഫ് പുറക്കാട് സ്വാഗതം പറഞ്ഞു.

അതിജീവനത്തിന്റെ ചിത്രങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയിഇകലായ വിജയികളായ ജസ്നി ഷമീർ, ഷാജി കോന്നി എന്നിവർ ക്ക് പരിപാടിയി സമ്മാനങ്ങൾ നൽകി