കുവൈത്ത് സിറ്റി : സാക്ഷര സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽപ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ പോലും പിഞ്ചു കുട്ടികളുംവയോധികരുമടക്കം സ്ത്രീകൾ വ്യാപകമായ രീതിയിൽ പീഡിപ്പിക്കപ്പെടുമ്പോൾ,വിവിധ രംഗങ്ങളിൽ സ്ത്രീ ചൂഷണത്തിന് വിധേയരായി കൊൺടിരിക്കുമ്പോൾ, അവകാശങ്ങൾ സംരക്ഷിക്കപ്പെടാനായ്അനീതിക്കെതിരെ വിരൽ ചൂൺടിശബ്ദം ഉയർത്തിയാൽ അവൾ നാടിന്അപമാനമായി ചിത്രീകരിക്കപ്പെടുന്ന സമകാലിക ചുറ്റുപാടിൽവെൽഫെയർ കേരള കുവൈത്ത് അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച്കു വൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്മാർച്ച് 16 വ്യാഴം 6.30ന് പ്രവാസി ഓഡിറ്റോറിയത്തിൽസെമിനാർ സംഘടിപ്പിക്കുന്നു.

കരുത്താർജിച്ച സ്ത്രീത്വവുംകൈവരേൺട ധീരതയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നസെമിനാറിൽ റസീന മൊഹിയുദ്ദീൻ വിഷയംഅവതരിപ്പിക്കും.ഖലീലുറഹ്മാൻ, മിനി വേണുഗോപാൽ, ഷൈനി ഫ്രാങ്ക്,ശോഭ സുരേഷ്, ശാന്ത ആർ നായർ, കീർത്തി സുമേഷ്, സുനിൽ ചെറിയാൻ,ധർമ്മരാജ്, അൻവർ സഈദ്, മഞ്ചു മോഹൻ എന്നിവർ പങ്കെടുത്ത്സംസാരിക്കും. റസിയ നിസാർ തയ്യാറാക്കുന്ന ഡോക്യുമെന്ററിപ്രദർശനവും ഇൻസ്റ്റന്റ് ക്വിസും പരിപാടിയുടെഭാഗമായുൺടാവുമെന്ന് സംഘാടകർ അറിയിച്ചു.