- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമൺ ശ്രീവാസ്തവയുടെ നിയമനം പിൻവലിക്കണം - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായി മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന വാദം ഉയർത്തി രമൺ ശ്രീവാസ്തവയുടെ നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് സിറാജുന്നിസയെ കൊലപ്പെടുത്തിയത് ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നത് മന്ത്രിമാർ അടക്കമുള്ളവർ സ്ഥിതീകരിച്ച വസ്തുതയാണ്. എന്നാൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയാണ് അന്ന് സർക്കാർ ചെയ്തത്. ഇതിനെതിരായ നിലപാടാണ് അന്ന് സിപിഎമ്മും എൽ.ഡി.എഫും സ്വീകരിച്ചിരുന്നത്. പിന്നീട് യു.ഡി.എഫ് അദ്ദേഹത്തെ ഡി.ജി.പി ആക്കി. ഈ തെറ്റ് തുടരുകയാണ് എൽ.ഡി.എഫും ചെയ്തത്. സർവീസ് ചട്ടങ്ങളുടെ സങ്കീർണ്ണതകൾ പറഞ്ഞ് അതിനെ വേണമെങ്കിൽ ന്യായീകരിക്കാം. എന്നാൽ വിരമിച്ച, സ്വകാ
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായി മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്ന വാദം ഉയർത്തി രമൺ ശ്രീവാസ്തവയുടെ നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് സിറാജുന്നിസയെ കൊലപ്പെടുത്തിയത് ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നത് മന്ത്രിമാർ അടക്കമുള്ളവർ സ്ഥിതീകരിച്ച വസ്തുതയാണ്. എന്നാൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയാണ് അന്ന് സർക്കാർ ചെയ്തത്.
ഇതിനെതിരായ നിലപാടാണ് അന്ന് സിപിഎമ്മും എൽ.ഡി.എഫും സ്വീകരിച്ചിരുന്നത്. പിന്നീട് യു.ഡി.എഫ് അദ്ദേഹത്തെ ഡി.ജി.പി ആക്കി. ഈ തെറ്റ് തുടരുകയാണ് എൽ.ഡി.എഫും ചെയ്തത്. സർവീസ് ചട്ടങ്ങളുടെ സങ്കീർണ്ണതകൾ പറഞ്ഞ് അതിനെ വേണമെങ്കിൽ ന്യായീകരിക്കാം. എന്നാൽ വിരമിച്ച, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയെ നിയമിക്കുന്നതിന് ഇത് ബാധകമല്ല. അതിന്റെ അർഥം ശ്രീവാസ്തവ നേരത്തെ പ്രകടിപ്പിച്ചിട്ടുള്ള വർഗീയ വിദ്വേഷത്തിൽ അടിസ്ഥാനപ്പെടുത്തിയ സമീപനം കേരള പൊലീസിന്റെ ഔദ്യോഗിക നയമാക്കാൻ ഇടതു സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ്. മികച്ച സർവ്വീസ് പ്രതിഛായയുള്ള നിരവധി ഉദ്യോഗസ്ഥർ നിലവിലുണ്ടായിരിക്കെ ശ്രീവാസ്തവയെ തന്നെ തെരഞ്ഞുപിടിച്ചത്, ഡി.ജി.പി ലോക്നാഥ് ബഹ്റ നടപ്പാക്കുന്ന സംഘ്പരിവാർ അനുകൂല പൊലീസ് നയം കൂടുതൽ ശക്തിപ്പെടുത്താനാണ് എന്ന് വ്യക്തമാണ്.
മതന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസികളെയും വേട്ടയാടിയ മുൻ ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറി റാങ്കിൽ നിയമിച്ച് ആദരിക്കുന്നതാണോ ഇടതുപക്ഷത്തിന്റെ നിലപാടെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കണം. സംസ്ഥാത്ത് ഇതിനകം ഉയർന്ന പ്രതിഷേധം മനസ്സിലാക്കി തീരുമാനം പിൻവലിക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ഇടതുപക്ഷം ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നിരവധി ഉപദേശകരെ മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ടെങ്കിലും ആരുടെ ഉപദേശവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പതിനൊന്ന് മാസത്തെ ഭരണം കൊണ്ട് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.